കെ. എം മാണിക്കെതിരായ ബാര്‍കോഴകേസ് ആന്വേഷണം വീണ്ടും വിവാദത്തിലേക്ക്

കെ. എം മാണിക്കെതിരായ ബാര്‍കോഴകേസ് ആന്വേഷണം വീണ്ടും വിവാദത്തിലേക്ക്. എസ് പി ശങ്കര്‍ റെഡ്ഡി കേസ് ഡയറി തിരുത്തിയെന്നും സ്വന്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുകേശനെക്കൊണ്ട് കോടതിയില്‍ കൊടുത്തതെന്നുമുള്ള സുകേശന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ കുരുക്കിലേക്ക്. ബിജു രമേശിന്റെ അടുത്ത സുഹൃത്തായ എസ് പി സുകേശന്‍ അന്നത്തെ വിജിലന്‍സ് ഉന്നതഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശാനുസരണം കെ എം മാണിയെ കുടുക്കാന്‍ നിരവധിശ്രമങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് പുറത്തുവന്നിരുന്നു. അന്നുമന്ത്രിയായിരുന്ന കെ എം മാണിയുടെ വീട്ടില്‍ ടേപ്പുമായെത്തി അളവെടുപ്പുമാമാങ്കം നടത്തി മീഡിയായില്‍ ആഘോഷമാക്കി സുകേശന്‍. കെ എം മാണിക്കെതിരെ നിരവധി വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്ത് സര്‍ക്കാരിനെപ്പോലും സമ്മര്‍ദ്ദത്തിലാക്കി. സുകേശനെതിരെ വളരെ ഗൗരവതരമായ ആരോപണമാണ് ശങ്കര്‍റെഢി ഉന്നയിക്കുന്നത്. ബിജു രമേശിന്റെ അടുത്തയാളാണ്. ഏക ദൃസാക്ഷിയായ അമ്പിളി കെട്ടിച്ചമച്ചെടുത്ത തെളിവാണ്. കോടതിക്കുമുന്നില്‍പോലും എസ് പി സുകേശനു വിശ്വാസതയില്ല. ആരെങ്കിലും എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന നട്ടെലില്ലാത്ത ഉദ്യോഗസ്ഥനെതിരെ പോലീസ് സേനയില്‍ കടുത്ത അമര്‍ഷമാണ് നിലനില്‍ക്കുന്നത്. ഇതിനിടയില്‍ ബാര്‍ കോഴകേസ് അന്വേഷിക്കുന്ന ഡി. വൈ. എസ് പി. നജ്മല്‍ ഹസന്‍ മൂന്നാഴ്ച്ചത്തെ അവധിയില്‍ പോയത് വിജിലന്‍സ് ആസ്ഥാനത്തു നിന്നുള്ള സമ്മര്‍ദ്ദഫലമായാണ് എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബാര്‍കോഴകേസില്‍ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തെളിവുകളുണ്ടാക്കണമെന്ന അന്ത്യശാസനമാണ് ഉദ്യോഗസ്ഥനെ സമ്മര്‍ദ്ദത്തിലാക്കിയത്. വ്യാജതെളിവുണ്ടാക്കാന്‍ തനിക്കാവില്ലെന്ന് ഡി. വൈ. എസ് പി തുറന്നുപറഞ്ഞിരുന്നു. കേസന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സുകേശന്‍ ഇപ്പോഴും ബാര്‍കേസില്‍ ഇടപെടുന്നു എന്നതാണ് പിന്നാമ്പുറ സംസാരം.
തരത്തിന് തരം പോലെ നിലപാട് മാറ്റുന്ന സുകേശന്‍ ഇപ്പോള്‍ സകല വിശ്വാസ്യതയും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എസ്പി സുകേശന്‍ തന്നെയാണ് മാണിക്ക് ക്ലീന്‍ ചീട്ട് നല്‍കിയുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കെഎം മാണി രണ്ട് തവണയായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആദ്യ കണ്ടെത്തല്‍ പൂര്‍ണ്ണമായും തള്ളിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണിക്ക് പണം നല്‍കിയതിന് തെളിവില്ലെന്നും ബാറുകള്‍ പൂട്ടിയത് മൂലം കോടികളുടെ നഷ്ടമുണ്ടായ ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നുമായിരിന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മാണിക്കെതിരെ പുതിയ തെളിവുകളില്ലെന്നും ബാറുടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താന്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണമെന്നാണ് പിന്നീട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെ സുകേശന്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha