സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്, സംസ്ഥാനത്ത് 19ന് സൂചനാ പണിമുടക്ക്

സംസ്ഥാനത്ത് 19ന് സൂചനാ ബസ് പണിമുടക്ക് നടത്താന്‍ ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്ക് നടക്കുന്ന സമരത്തിന് മുന്നോടിയായാണ് സൂചനാ പണിമുടക്ക്.
ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം രണ്ടുരൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിക്കുന്നു. നേരത്തെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി ബസുടമകള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ചാര്‍ജ് വര്‍ധിപ്പിക്കാനാകില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.
ഈ സാചര്യത്തിലാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha