വീഡിയോ ഹോര്‍ഡിങ്‌സുകള്‍ക്ക് ഇനി അധികം ആയുസ് ഉണ്ടാകില്ല; ഹോര്‍ഡിങ്‌സുകള്‍ മാറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു

തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിഡിയോ ഹോര്‍ഡിങ്‌സുകള്‍ മാറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. െ്രെഡവര്‍മാരുടെ ശ്രദ്ധ ഹോര്‍ഡിങ്‌സുകളില്‍ പതിയുന്നത് അപകട കാരണമാകുന്നതിനാലാണ് ഈ പുതിയ തീരുമാനം. ഹോര്‍ഡിങ്‌സുകള്‍ നീക്കം ചെയ്യുന്നതിനായി പ്രത്യേക സമിതിയുണ്ടാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു
റോഡിനരികിലായി വ്യത്യസ്ത വര്‍ണ്ണങ്ങളില്‍ മിന്നിമായുന്ന ഈ വീഡിയോ ഹോര്‍ഡിങ്‌സുകള്‍ക്ക് ഇനി അധികം ആയുസ് ഉണ്ടാകില്ല. വാഹനം ഓടിക്കുന്ന സമയത്തു െ്രെഡവര്‍മാരുടെ ശ്രദ്ധ ഹോര്‍ഡിങ്‌സുകളിലേക്ക് പതിയുന്നത് അപകടത്തിനു കാരണമാകുന്നു. ഇത് ചൂണ്ടികാട്ടിയുള്ള റോഡ്ഫണ്ട് ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിന്റെ പിന്നിലുണ്ട്. തീരുമാനം നടപ്പാക്കാനായി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തികൊണ്ടുള്ള സമിതി രുപീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha