Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍

26 FEBRUARY 2026 08:06 PM IST
മലയാളി വാര്‍ത്ത

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വേര്‍പാട് എല്ലാവരും ഒരു ഞെട്ടലോടെയാണ് കേട്ടത്. ആ കുടുംബത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ലായിരുന്നു. അവര്‍ എങ്ങനെ ഈ വേര്‍പാട് അതിജീവിക്കും എന്നും പലരും വേദനയോടെ ഓര്‍ത്തു. ഇപ്പോഴിതാ നവാസിന്റെ വേര്‍പാടിന് ശേഷം താരത്തിന്റെ കുടുംബം അതിനെ അതീജിവിക്കുന്നതിനെക്കുറിച്ച് പറയുകയാണ് സഹോദരന്‍ നിയാസ് ബക്കര്‍.

നവാസിന്റെ സാന്നിദ്ധ്യം ഒരു തീരാനഷ്ടമാണെങ്കിലും അതിനെ തരണം ചെയ്താല്‍ രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ, അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ഒരു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നു.

''വാപ്പ മരിച്ചിട്ട് ഇപ്പോള്‍ 28-29 വര്‍ഷത്തോളമായി. അതിനുശേഷമുള്ള ഞങ്ങളുടെ ജീവിതവും നവാസിന്റെ വേര്‍പാടുമൊക്കെ മക്കളെ പോലെ കൂടെയുള്ളവരോടൊപ്പമിരുന്ന് പറയുന്നതുപോലെയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. ഒരു ദിവസം നമ്മളെല്ലാവരും മരിക്കുമെന്നത് നമുക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ്. എന്നിട്ടും പ്രിയപ്പെട്ടവര്‍ പോകുമ്പോള്‍ നമ്മള്‍ വാവിട്ട് നിലവിളിക്കും.

അത് സഹിക്കാന്‍ പറ്റാത്ത വേദന തന്നെയാണ്. പക്ഷേ, അതോടൊപ്പം തന്നെ ഒരു കാര്യം നമ്മള്‍ മനസിലാക്കി വെക്കണം. ഇന്ന് മറ്റൊരാളാണെങ്കില്‍ നാളെ നമ്മള്‍ ഈ ഭൂമി വിട്ടു പോകേണ്ടവരാണ്. വെറുമൊരു വിരുന്നുകാരെപ്പോലെ നില്‍ക്കാനുള്ള ഒരിടം മാത്രമാണിത്. നന്മ ചെയ്താല്‍ അതിന് നല്ല പ്രതിഫലവും തിന്മ ചെയ്താല്‍ ശിക്ഷയും ലഭിക്കുന്ന മറ്റൊരു ലോകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഒരു ചിന്തയാണ് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സഹജീവികളുമായി നല്ല രീതിയില്‍ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

നവാസ് പോയപ്പോള്‍ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം ഇനി ആര് ഏറ്റെടുക്കും എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെയൊരാളുമില്ല. നമുക്കുമില്ല. സത്യത്തില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. പിന്നെ ഓരോരുത്തര്‍ക്കും ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളൊക്കെ എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആരും മരിക്കണമെന്നില്ല.

അവരെ സംബന്ധിച്ചിടത്തോളം രഹ്ന ആഗ്രഹിക്കുന്നില്ല എന്നതാണ് അത്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ ഒരു താല്‍പര്യമതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുക എന്നതാണ്. ആരെയും ഡിപ്പന്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല അവര്. അത് എന്നെ സംബന്ധിച്ചിടത്തോളം അതു ചെയ്യാന്‍ പറ്റാത്തതില്‍ വേദനയുണ്ട്. അതിനൊടൊപ്പം തന്നെ അങ്ങേയറ്റം സന്തോഷിക്കുന്നുണ്ട്.

അങ്ങനെ പറയാന്‍ പ്രാപ്തരായല്ലോ അവര്‍. ഇല്ലെങ്കില്‍ എന്തു ചെയ്യും. സഹായം എന്നത് ഒരു കുടുംബം ദൈനംദിനം ജീവിക്കേണ്ടതായിട്ടുളള ഒരുപാട് കാര്യങ്ങളുണ്ടല്ലോ. സമ്പാദ്യത്തിനപ്പുറത്ത്. അതിനവര്‍ക്ക് സാധിക്കുന്നു. മറ്റൊരാളെ ഡിപ്പന്‍ഡ് ചെയ്യേണ്ട ആരും ഒന്നും ചെയ്യേണ്ടതില്ല നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്നു കോണ്‍ഫിഡന്‍സോടു കൂടി ഒരാള്‍ പറയുന്നതെന്തുകൊണ്ടായിരിക്കും. അതില്‍ ഒരു ബിഗ് സല്യൂട്ട് ആ കാര്യത്തില്‍ ഞാന്‍ എന്റെ അനിയനു കൊടുക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം നവാസ് അധ്വാനിച്ച് വച്ചതുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്.

ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ അവര്‍ പ്രാപ്തരായല്ലോ എന്നതില്‍ വേദനയ്ക്കിടയിലും എനിക്ക് വലിയ സന്തോഷമുണ്ട്. നവാസില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹന പറയുമ്പോള്‍ അത് ആ ബന്ധത്തിന്റെ തീവ്രതയാണ്. എനിക്കും എന്റെ ഭാര്യയില്ലാതെ ജീവിക്കാന്‍ പറ്റില്ല. പക്ഷേ, സാമ്പത്തികമായി ആരോടും കൈനീട്ടാതെ നില്‍ക്കാനുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ട്. പ്രകമ്പനം കണ്ടപ്പോള്‍ വലിയ വിഷമം തോന്നി. അതൊരു മനോഹരമായ സിനിമയാണ്. ഹൊറര്‍ സിനിമകളില്‍ ഇത്രയും ഹ്യൂമര്‍ കൈകാര്യം ചെയ്ത സിനിമകള്‍ കുറവാണ്. നവാസ് ചെയ്തതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണത്.

ഇതുവരെ നമ്മള്‍ കണ്ട നവാസല്ല ഇതില്‍, വളരെ ഒതുക്കമുള്ള, ഗൗരവമുള്ള അഭിനയം. സത്യത്തില്‍ ഇനി മുതലായിരുന്നു നവാസിന്റെ കാലം തുടങ്ങേണ്ടിയിരുന്നത്. അവന്‍ പെര്‍ഫോം ചെയ്ത് കാണിക്കാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടായിരുന്നു. കലാകാരന്മാര്‍ക്ക് ശാരീരികമായ മരണം ഉണ്ടായേക്കാം, പക്ഷേ അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ അവര്‍ എന്നും ജനമനസുകളില്‍ ജീവിക്കും. നവാസിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്.''നിയാസ് ബക്കര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends