നടിയെ തട്ടിക്കൊണ്ടുപോയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യാപേക്ഷയുമായി ഒളവില്‍ കഴിയുന്ന പ്രതികള്‍ ഹൈക്കോടതിയില്‍. മുഖ്യപ്രതികളായ പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തങ്ങളെ കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നുമാണ് വാദിക്കുന്നത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികളെയും പൊലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം സംഭവത്തിന് പിന്നില്‍ മറ്റൊരു നടിയെ കുറിച്ച് ചില സംശയങ്ങളുണ്ടെന്ന് നടിയുടെ മാതാവ് അറിയിച്ചിട്ടുണ്ട്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.
പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ ഇതുവരെ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായത്.
https://www.facebook.com/Malayalivartha






















