ഗവര്‍ണ്ണര്‍ ഞെട്ടിച്ചു...നല്ല നടപ്പിന് ജയില്‍ ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിക്കാന്‍ ഇരുന്നവുടെ പട്ടികയില്‍ കൊടുംകുറ്റവാളികളും

ഇത്തവണ നല്ല നടപ്പിന് ജയില്‍ ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിക്കാന്‍ ഇരുന്നവുടെ പട്ടികയില്‍ കൊടുംകുറ്റവാളികളും. ജയില്‍ സൂപ്രണ്ടുമാരാണ് ശിക്ഷ ഇളവു നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. ആ പട്ടികയില്‍ എന്തടിസ്ഥാനത്തിലാണ് ഇവരുടെ പേര് വന്നതെന്ന് അറിയില്ല. പക്ഷേ ശിക്ഷ ഇളവിന് അനുമതി നല്‍കേണ്ട ഗവര്‍ണ്ണറുടെ അടുത്ത് ഇവരുടെ കളി നടന്നില്ല.
പട്ടികയില്‍ ഇടം പിടിച്ചവരില്‍ പ്രധാനികളാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ എം സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്,ഷാഫി, അണ്ണന്‍ സിജിത്ത്,കെ ഷിനോജ് എന്നിവര്‍. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയില്‍ ഇടം നേടി.
2005 ജൂലൈ 20ന് എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി ജി രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആസൂത്രിതമായി വാടക കൊലയാളികളെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ പ്രതികളാണിവര്‍. കല്ലുവാതില്‍ക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരന്‍ വിനോദും പട്ടികയിലുണ്ട്.
കാരണവര്‍ വധക്കേസിലെ ഷെറിനേയും ഇപ്പോള്‍ കണ്ണൂര്‍ സെന്ററല്‍ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജയില്‍ വകുപ്പിലെ ഒരു ഉന്നതന്‍ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. എന്നാല്‍ ഗവര്‍ണ്ണര്‍ ഇവരുടെ അപേക്ഷ അപ്പോഴേ തള്ളിയിരുന്നു. ഇവരെ കൂടാതെ ഗവര്‍ണര്‍ തള്ളിയ പട്ടികയില്‍ അന്‍പതോളം സി പി എം തടവുകാരും ഉണ്ടായിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha






















