വീട്ടിലെ കിടപ്പുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

കുന്നംകുളത്ത് വീണ്ടും കൊലപാതകം. വീട്ടിലെ കിടപ്പുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. കുന്നംകുളത്തിനടുത്ത് ആനായിക്കല്‍ ഗാസിയാനഗര്‍ പനങ്ങാട്ട് വീട്ടില്‍ പ്രതീഷിന്റെ ഭാര്യ ജിഷ(33) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിനുശേഷം പ്രതീഷ് കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.00 മണിയോടെയാണ് സംഭവം. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സൗദി അറേബ്യയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സമയം പ്രതീഷിന്റെ അമ്മയും 13കാരിയായ മകളും വീട്ടിലുണ്ടായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് കിടപ്പുമുറിയിലാണ് കൊലപ്പെടുത്തിയത്. പാലക്കാട് തൃത്താല സ്വദേശിനിയാണ് ജിഷ.
ഇന്നലെ പെരുമ്പിലാവില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ ഹോം നഴ്‌സനെ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിനി വര്‍ഷയാണ് സെക്യൂരിറ്റി ജീവനക്കാരനായ ഹുസൈന്‍ എന്ന യുവാവിനാല്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു കൊലപാതകം. സംഭവശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഈ ദുരന്ത വാര്‍ത്തയുടെ ആഘാതം മാറും മുേമ്പ കുന്നംകുളത്ത് കൊലപാതകം ആവര്‍ത്തിക്കപ്പെട്ടത് ജനങ്ങള്‍ ആകെ ഞെട്ടലിലാണ്.
https://www.facebook.com/Malayalivartha






















