സ്ത്രീ സുരക്ഷയ്ക്കായി വനിത പൊലീസുകാര്‍ക്ക് ബീറ്റ് ഡ്യൂട്ടി നിര്‍ബന്ധമാക്കി

പൊലീസ് സ്‌റ്റേഷനുകളിലെ വനിത ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച മുതല്‍ വൈകുന്നേരങ്ങളില്‍ ബീറ്റ് ഡ്യൂട്ടി നോക്കാന്‍ നിര്‍ദേശം. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ ആറു വരെ കവലകളിലും ജനവാസകേന്ദ്രങ്ങളിലും ബീറ്റ് ഡ്യൂട്ടി നോക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടത്.
വൈകുന്നേരങ്ങളില്‍ നിരത്തുകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കലാണ് ഇതിലൂടെ ലക്ഷ്യം. കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് നടപടി. വനിതകള്‍ ബീറ്റ് ഡ്യൂട്ടി നോക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ജില്ല പൊലീസ് മേധാവിമാരോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















