നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിനിമാക്കാര്‍ കുടുങ്ങും; സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പള്‍സര്‍ സുനിയുടെ സംഭവ ദിവസത്തെ ചില ഫോണ്‍ കോളുകള്‍ സംശയാസ്പദമാണ്. പള്‍സര്‍ സുനിക്ക് ആരോ ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
തന്നെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നടന്നത് ക്വട്ടേഷന്‍ ഇടപാടെന്നാണ് നടിയുടെ മൊഴി. വാഹനത്തില്‍ വെച്ച് പള്‍സര്‍ സുനി തന്നെ ഇത് ക്വട്ടേഷനാണെന്ന് പറഞ്ഞുവെന്നും നടി നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന. വാഹനത്തില്‍ കയറിയപ്പോള്‍ സുനി മുഖം മൂടിയിരുന്നു. ഇടയ്ക്ക് മുഖത്തെ തുണി നീങ്ങിയപ്പോഴാണ് നടിക്ക് ആളെ മനസ്സിലായത്. നീ സുനിയല്ലേടാ എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായ സ്ഥിതിക്ക് ഇനി ഇതു വേണ്ട എന്നു പറഞ്ഞ് മുഖം മറച്ച തുണി മാറ്റി. തുടര്‍ന്നാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും സുനി ആവശ്യപ്പെട്ടത്.
സഹകരിക്കാത്ത പക്ഷം തമ്മനത്തെ ഫ്‌ലാറ്റിലെത്തിച്ച് ഉപദ്രവിക്കുമെന്നും അവിടെ ഒരു ഡസനിലധികം ആളുണ്ടെന്നും ഭീഷണിപ്പെടുത്തി. മയക്കുമരുന്ന് കുത്തിവച്ച് നശിപ്പിക്കുമെന്നു ഭീഷണിയും മുഴക്കിയത്രേ. സുനിയും കൂട്ടരുമായി ബന്ധമുള്ള പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ കക്കാഴത്തു നിന്ന് മധു, അന്‍വര്‍, തൃപ്പൂണിത്തുറയില്‍ നിന്ന് മറ്റ് മൂന്നുപേര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം സുനിയുമായി മുന്‍കാല ബന്ധമുണ്ട്. അന്‍വര്‍ സുനിക്ക് രക്ഷപ്പെടാന്‍ പതിനായിരും രൂപ നല്‍കിയതായും പോലീസ് പറയുന്നു.
പിടിയിലായ വടിവാള്‍ സലിമും പ്രദീപും തങ്ങള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. നടി സഞ്ചരിച്ച കാറില്‍ കയറിയിട്ടില്ലെന്നും കളമശ്ശേരിയില്‍ നിന്ന് ട്രാവലറില്‍ പാലാരിവട്ടത്ത് ഇറങ്ങുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. നിലവില്‍ ഡ്രൈവര്‍ മാര്‍ട്ടിനടക്കം ആറു പ്രതികളാണ് കേസിലുളളത്, ഇതില്‍ പള്‍സര്‍ സുനിയും മണികണ്ഠനും വിജീഷുമാണ് നടിക്കൊപ്പം കാറിലുണ്ടായിരുന്നതെന്നാണ് ഇവര്‍ പറയുന്നത്.
അഭിഭാഷകന്‍ വഴി പ്രതികള്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണാണോ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല . സുനി പിടിയിലായാല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വരൂ എന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതികള്‍ക്ക് പോലും സംഭവത്തെ കുറിച്ച് വ്യക്തമായ ധാരണയില്ല പ്രതികള്‍ക്കായി മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള നീക്കങ്ങള്‍ കൃത്യമായി നടന്നത് സംഭവം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha






















