നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സഹോദരിയെ പോലീസ് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹോദരിയെയും അവരുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തു. സംഭവത്തിന് ശേഷം സുനി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നത് അടക്കുള്ള കാര്യങ്ങളും ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമാണ് പോലീസ് ആരാഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് സുനിയെക്കുറിച്ച് വ്യക്തമായ ഒരുവിവരവും പോലീസിന് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ നടിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം പോലീസ് വിശദമായി പരിശോധിച്ചു. ആലുവ സിഐ ഓഫീസില്‍ വച്ച് വനിതാ സിഐയുടെ സാന്നിധ്യത്തിലാണ് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയത്. കേസില്‍ പ്രതികള്‍ക്കെതിരേ നിര്‍ണായക തെളിവുകള്‍ വാഹനത്തില്‍ നിന്നും ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha






















