മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവച്ചു...

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു . മാര്‍ച്ച് മൂന്നിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത് . സര്‍ക്കാര്‍ നിലപാടറിയാനാണ് മാറ്റിവച്ചത്. നാടെങ്ങും പൊലീസ് വലവിരിച്ചിരിക്കെ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി അങ്കമാലിയിലെ തന്റെ വീട്ടില്‍ പള്‍സര്‍ സുനി നേരിട്ടെത്തി മുന്‍കൂര്‍ ജാമ്യത്തിനുളള വക്കാലത്ത് ഒപ്പിട്ടു നല്‍കിയെന്നാണ് അഭിഭാഷകനായ ഇ.സി. പൗലോസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നുമുളള വാദമാവും സുനി കോടതിയില്‍ ഉയര്‍ത്തുക.
അതേസമയം, കേസിന്റെ ഗൗരവം കണക്കിലെടുത്ത് സുനിക്കു ജാമ്യം അനുവദിക്കരുതെന്ന വാദം ഉയര്‍ത്തി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കോടതിയുടെ പരിഗണനക്കെത്തും മുന്‍പ് സുനി പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുനിയുടെ ഒളിയിടത്തെ പറ്റി കൃത്യമായ സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം സൂചന നല്‍കുന്നു. പൊലീസിന്റെ ഈ കണക്കു കൂട്ടല്‍ ശരിയെങ്കില്‍ ഇന്ന് ഉച്ചയ്ക്കു മുമ്പ് സുനി അകത്താകും.
എന്നാല്‍ അമ്പലപ്പുഴയില്‍ നിന്നു രക്ഷപ്പെട്ടതുപോലെ സുനി കടന്നു കളഞ്ഞാല്‍ കടുത്ത സമ്മര്‍ദ്ദങ്ങളാവും അന്വേഷണ സംഘത്തിന് ഇനി നേരിടേണ്ടി വരിക. ഇതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ സുനിയുടെ കൂട്ടു പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അഭിഭാഷകന്‍ മുഖേന സുനി കോടതിയില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
നടിയെ ഭീഷണിപ്പെടുത്തി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ ഫോണിലുണ്ടോ എന്നു സ്ഥിരീകരിക്കാന്‍ കോടതിയുടെ അനുവാദത്തോടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യവും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ട്.
https://www.facebook.com/Malayalivartha






















