ഒരേ കേസില്‍ രണ്ടു തരം സമീപനം; വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനവും മുന്നറിയിപ്പും

വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനവും മുന്നറിയിപ്പും. ഒരേ കേസില്‍ രണ്ടുനിലപാട് എടുത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതികള്‍ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രൂക്ഷ ഭാഷയിലാണ് ഹൈക്കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്.
വിജിലന്‍സ് കോടതിയില്‍ കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുന്ന വിജിലന്‍സ്, തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇതൊക്കെ ആര്‍ക്കുവേണ്ടിയാണെന്നും കോടതി ചോദിച്ചു.
ഈ നിലയ്ക്കു സംസ്ഥാനം വിജിലന്‍സ് രാജിലേക്കു പോകുമെന്നും സംസ്ഥാനം ഭരിക്കാന്‍ വിജിലന്‍സിനെ അനുവദിക്കണോ എന്നു സര്‍ക്കാര്‍ ചിന്തിക്കണമെന്നും ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളുടെ നിയമസാധുത പോലും വിജിലന്‍സ് പരിശോധിക്കുന്ന സ്ഥിതിയാണ്. വിജിലന്‍സ് സ്‌പെഷല്‍ കോടതികളും സമാന തെറ്റു ചെയ്യുകയാണെന്നു കുറ്റപ്പെടുത്തിയ കോടതി, സംസ്ഥാനത്തെ വിജിലന്‍സ് കോടതികള്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിധിപ്പകര്‍പ്പ് എത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha






















