അച്ചന്റെ കള്ളികള്‍ പുറത്ത്... ഫാ. റോബിന്‍ ഫാരിസിന്റെ കീഴില്‍ ദീപികയുടെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍

കുറഞ്ഞ പുള്ളിയല്ല, ഫാ. റോബിന്‍ വടക്കുംചേരി. 12 വര്‍ഷം മുമ്പ് ദീപികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍ തിളങ്ങിയ മഹാന്‍. കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും സാക്ഷാല്‍ ഫാരിസ് അബുബക്കറും ചേര്‍ന്ന് ദീപികയെ ചുമപ്പണിയിച്ച കാലം. ദീപികയുടെ യഥാര്‍ത്ഥ വികാരമുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും പുറത്താക്കി ഏറാന്‍മൂളികളെ അണിനിര്ത്തിയപ്പോള്‍ ഫാരിസിന്റെ പ്രതിപുരുഷനായിരുന്നു ഫാ. റോബിന്‍.
അക്കാലത്ത് ദീപികയുടെ കാര്യത്തില്‍ എറണാകുളം അതിരൂപതയ്ക്കു വേണ്ടി സജീവശ്രദ്ധ ചെലുത്തിയരുന്ന ബിഷപ് മാര്‍ തോമസ് ചക്യത്തിന്റെ അടുപ്പക്കാരനുമായിരുന്നു അദ്ദേഹം. മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിന് ദീപികയുടെ പോക്കില്‍ അമര്‍ഷമുണ്ടായിരുന്നു. അതു നിര്‍വീര്യമാക്കാന്‍ മാര്‍ ചക്യത്തു വഴി അറയ്ക്കലും ഫാരിസും കരുക്കള്‍ നീക്കിയത് ഫാ. റോബിനിലൂടെയായിരുന്നു. എറണാകുളം ആസ്ഥാനമായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അതിനുവേണ്ടി, മാനന്തവാടി രൂപതക്കാരനായ അദ്ദേഹത്തിന് കിഴക്കമ്പലം പള്ളിയില്‍ അജപാലനസൗകര്യവും ഏര്‍പ്പാടാക്കി ഫാരിസ് വാങ്ങിക്കൊടുത്ത ടൊയോട്ടാ ക്വാളിസിലായിരുന്നു അദ്ദേഹത്തിന്റെ കറക്കം.
ദീപികയുടെ പാലാരിവട്ടത്തെ കെട്ടിടം ചുളുവില്‍ ഫാരിസ് കൈക്കലാക്കിയത്. ഇക്കാലത്തായിരുന്നു. സ്വാഭാവികമായും ഫാ. റോബിന്റെ സഹായത്തോടെ. ഫാരിസിന്റെ മറ്റു പല രഹസ്യ ഇടപാടുകള്‍ക്കും അദ്ദേഹം ഒത്താശ ചെയ്തു. ഫാരിസിനേക്കാള്‍ നല്ലവരെ താന്‍ കണ്ടിട്ടില്ലെന്നും മനുഷ്യ സ്‌നേഹിയായ ശോഭാ ഡെവലപ്പേഴ്‌സ് അധിപന്‍ പി എന്‍ സി മേനോന്റെ വലംകയ്യാണു ഫാരിസെന്നുമൊക്കെ എറണാകുളത്തെ ഈശോസഭാ കേന്ദ്രത്തില്‍ ഫാ. അടപ്പൂര്‍ മുന്‍കയ്യെടുത്ത് ദീപികയെക്കുറിച്ചു സംഘടിപ്പിച്ച ചര്‍ച്ചാ യോഗത്തില്‍ ഫാ. റോബിന്‍ വാചാലനായി.
സിംഗപ്പൂരിലെ കിഡ്‌നി ഫൗണ്ടേഷനെ കോടികള്‍ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്നു കേസുണ്ടായിരുന്നു ഫാരിസിനെതിരെ. അക്കാരണത്താലാണ് വി എസ് അക്കാലത്തു ഫാരിസിനെതിരെ ആഞ്ഞടിച്ചത്. ദീപികയെ പരമാവധി ചൂഷണം ചെയ്ത ശേഷം ഫാരിസ് പിന്മാറിയതോടെ ഫാ. റോബിന്‍ മാനന്തവാടി മാതൃ രൂപതയിലേക്കു മടങ്ങി. താരതമ്യേന ഇത്തരം കാര്യങ്ങളില്‍ മാന്യമായ നിലപാടെടുക്കാറുള്ള മാനന്തവാടി മെത്രാന്‍ ഫാ. റോബിന്റെ വിഷയത്തില്‍ സ്വീകരിച്ച അതിമാര്‍ദ്ദവമാര്‍ന്ന നിലപാട് അക്കാലത്തു വിമര്‍ശിക്കപ്പെട്ടു.
മെത്രാന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഭേദപ്പെട്ട സാമ്പത്തിക സഹായം ലഭ്യമാക്കിയതാണു ഫാ.റോബിനു ഗുണകരമായത്. മുമ്പുതന്നെ മെത്രാന്റെ അടുപ്പക്കരിലൊരാളായിരുന്നു അദ്ദേഹം. ഇന്‍ഫാമിന്റെ രൂപതാ ഡയറക്ടറായി നോമിനേറ്റ് ചെയ്യപ്പെട്ടത് അക്കാരണത്താലാണ്. രൂപതയുടെ കോര്‍പ്പറേറ്റ് മാനേജരുമായിരുന്നു. 2004ല്‍ വലിയൊരു കര്‍ഷക സമ്മേളനം മാനന്തവാടിയില്‍ സംഘടിപ്പിക്കാന്‍ ഫാ. റോബിന് കഴിഞ്ഞു.
കാഴ്ചയില്‍ നല്ല മിടുക്കന്‍, മൃദുഭാഷി, സൂത്രശാലി...കൂട്ടികളെയും പാവപ്പെട്ട കുടിയേറ്റ കര്‍ഷകരെയും മയക്കിയെടുക്കാനുള്ള ത്രാണി ഫാ. റോബിനു വേണ്ടതിലധികമുണ്ടെന്ന കാര്യം മെത്രാനും മറ്റും മനസിലാക്കേണ്ടതായിരുന്നു. രൂപതാ വെബ്‌സൈറ്റില്‍ നിന്നു ഫാ. റോബിനെ ചടുല വേഗത്തില്‍ നിഷ്‌കാസിതനാക്കിയതിന്റെ പത്തിലൊന്നു മിടുക്ക് രൂപതാധികൃതര്‍ നേരത്തെ കാണിച്ചിരുന്നെങ്കില്‍...
https://www.facebook.com/Malayalivartha























