തിരുവനന്തപുരത്ത് ഇലക്‌ട്രോണിക്‌സ് ഗോഡൗണിന് തീപിടിച്ചു

വട്ടിയൂര്‍ക്കാവില്‍ ഇലക്‌ട്രോണിക്‌സ് ഗോഡൗണിന് തീപിടിച്ചു. വട്ടിയൂര്‍ക്കാവില്‍ വീടിനോട് ചേര്‍ന്ന ഗോഗൗണിനാണ് രാവിലെ 7.15ഓടെ തീപിടിച്ചത്. വീടിന്റെ മുകള്‍നില കത്തുകയാണ്. വീട്ടില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. അപകടം അറിഞ്ഞയുടന്‍ എല്ലാവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങി.
നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി തീയണക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിക്കാന്‍ ഇടയാക്കിയത് എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ഗോഡൗണിനു തീപിടിച്ചിരുന്നു.
https://www.facebook.com/Malayalivartha























