ബജറ്റ് ഒറ്റനോട്ടത്തില്‍...2017ലെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസകിന് വെല്ലുവിളി നിറഞ്ഞത്, ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

പിണറായി സര്‍ക്കാറിന്റെ 2017ലെ ബജറ്റ് അവതരണം രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റ് അവതരണമാണെങ്കിലും ഇപ്പോഴത്തെ ബജറ്റ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. നോട്ട് നിരോധനം കാരണം സംസ്ഥാനത്തെ ജനങ്ങള്‍ ആകെ പ്രതിസന്ധിയിലായിരിക്കുന്നതാണ് പ്രധാന കാരണം. നോട്ട് നിരോധനം വന്നിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും നോട്ട് പ്രതിസന്ധി തീര്‍ന്നിട്ടില്ല. നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമെന്ന എംടിയുടെ വാക്കുകള്‍ ധനമന്ത്രി പരാമര്‍ശിച്ചു. ഉപഭോഗവും കയറ്റുമതിയും കുറഞ്ഞതായും അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തില്‍ പറഞ്ഞു.
കിഫ്ബിയുടെ ആദ്യധനകാര്യവര്‍ഷം തന്നെ 10,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി. കിഫ്ബി 25,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. റവന്യൂ ചെലവിന്റെ വര്‍ധനയ്ക്ക് തടയിടാനാവുന്നില്ല. റവന്യൂ കമ്മിയില്‍ കുറവുവരുത്താനാവില്ല. മൂലധന നിക്ഷേപം ഉറപ്പാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു.
കുളങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ഹരിതകേരള മിഷന്‍ ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാന്‍ ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും. ശുചിത്വമിഷന് 127 കോടി രൂപ അനുവദിച്ചു. മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി ബജറ്റില്‍ വകയിരുത്തി.
കിഫ്ബിയുടെ ആദ്യ ധനകാര്യവര്‍ഷം തന്നെ 15,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് ഉറപ്പാക്കും. ആയിരത്തില്‍ പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താന്‍ നടപടി സ്വീകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5257 തസ്തികകള്‍ പുതുതായി അനുവദിക്കും. ഹയര്‍സെകന്റഡറി മേഖലകളില്‍ പുതിയ സ്‌കൂളുകള്‍, 2500 അധ്യാപക തസ്തികകള്‍. സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് റൂമുകള്‍ക്കായി 500 കോടി രൂപ; ലാബുകള്‍ നവീകരിക്കും, സ്‌കൂള്‍ നവീകരണത്തിന് നാലു പദ്ധതികള്‍. അഞ്ചു വര്‍ഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീടുനിര്‍മിക്കാന്‍ ചെലവഴിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തല്‍. ഭവനനിര്‍മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. ഭവനരഹിതര്‍ക്കുളള ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബദ്ധ സൗകര്യങ്ങള്‍ ഉറപ്പാക്കും.
എന്നാല്‍ ബജറ്റ് അവതരണം തുടങ്ങി രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു.
പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തിരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
വായിച്ച ഭാഗങ്ങളാണ് സോഷ്യയില്‍ മീഡിയയില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. വായിക്കാനുള്ള ഭാഗങ്ങളാണ് വന്നതെന്നും അതിന്റെ കോപ്പികള്‍ വിതരണം ചെയ്തു പ്രതിപക്ഷം ഇതിനെ നേരിട്ടു. ഇതോടെ ധനമന്ത്രി തോമസ് ഐസക് പരിക്ഷീണനായി. ചോര്‍ന്ന ഭാഗങ്ങള്‍ ഐസക് വായിച്ചില്ല. ജിഎസ്ടി നികുതി നിര്‍ദേശങ്ങളടങ്ങിയ ഭാഗങ്ങളാണ് വായിക്കാതെ ഐസക് വിട്ടത്. ഇത് വായിച്ചതായി കണക്കാക്കണമെന്ന് ഐസക് സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ എളുപ്പത്തില്‍ വായിച്ച് ഐസക് ബജറ്റ് ഉപസംഹരിച്ചു.
https://www.facebook.com/Malayalivartha























