നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നു പൊലീസ് കോടതിയില്‍

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനായി കൂടുതല്‍ അന്വേഷണം വേണമെന്നു പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ നാലു ഗുണ്ടകളുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം തിങ്കളാഴ്ച വരെ നീട്ടിവാങ്ങി. ആലുവ മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണ ആവശ്യം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് ശരിവച്ച മജിസ്‌ട്രേട്ട് കോടതി മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) കൂട്ടാളികളായ വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, െ്രെഡവര്‍ മാര്‍ട്ടിന്‍ എന്നിവരുടെ പൊലീസ് കസ്റ്റഡി നീട്ടി നല്‍കി. തെളിവു ശേഖരണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ഇന്നലെ വരെ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷ ഇന്നു സമര്‍പ്പിച്ചേക്കും.
ആദ്യ റിമാന്‍ഡ് കാലാവധിയില്‍ മാത്രമേ പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കുകയുള്ളൂ. വരുന്ന 10 നാണു സുനി, വിജീഷ് എന്നിവരുടെ ആദ്യ റിമാന്‍ഡ് കാലാവധി തീരുന്നത്. നടിയെ ആക്രമിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇന്നലെയും പൊലീസിനു കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























