ഇവിടെ അസുഖകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നു...കരുതിയിരിക്കുക! വട്ടായിലച്ചന്റെ പ്രവചനം ശരിയായി; വികാരിയച്ചന്‍ പിടിയിലായപ്പോള്‍ ഞെട്ടിയത് ഇടവകക്കാര്‍!

ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ ധ്യാന മധ്യേ പുറത്തുവരുന്നതും അത് പിന്നീട് ശരിയായി മാറുന്നതും വിശ്വാസികള്‍ക്ക് സുപരിചിതമായി മാറി. ഇവിടെ കൊട്ടിയൂരിലെ നീണ്ടുനോക്കി ഇടവക ജനത്തിനും അങ്ങനെ ഒരു അനുഭവം തന്നെ ഉണ്ടായി. ഈ വര്‍ഷം ആദ്യം കൊട്ടിയൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന വാര്‍ഷിക ധ്യാനത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായാ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഇതുപോലൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു
''ഇവിടെ എന്തോ അസുഖകരമായത് സംഭവിക്കാന്‍ പോകുന്നു. കരുതിയിരിക്കുക'' എന്നായിരുന്നു അത്. എന്നാല്‍ അത് ഇങ്ങനെ അച്ചട്ടാവുമെന്ന് ആരും കരുതിയില്ല. ആ ധ്യാനത്തിന്റെ മുഖ സംഘാടകനായിരുന്ന റോബിന്‍ വടക്കുഞ്ചേരിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായത്. ധ്യാനം നടക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ആ വിവരം റോബിനും അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് .
എന്നാല്‍ അതൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്ത് ഗര്‍ഭമൊക്കെ വേറാരുടെയെങ്കിലും തലയില്‍ കൊടുക്കാമെന്നായിരുന്നത്രെ വികാരിയച്ചനായ റോബിന്‍ കരുതിയിരുന്നത്. ' ദൈവം അങ്ങനെ നിരപരാധികളെ ക്രൂശില്‍ തറയ്ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും ഉപ്പു തിന്നയാള്‍ തന്നെ വെള്ളം കുടിയ്ക്കു''മെന്നുമായിരുന്നു അന്ന് ധ്യാനമധ്യെ വട്ടായിലച്ചന് വെളിപ്പെടുത്തലുണ്ടായതെന്ന് ഇടവകക്കാര്‍ക്ക് ഇപ്പോഴാണത്രെ മനസിലായത്.
പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായി പ്രസവിച്ചത്. ഈ സ്‌കൂളിന്റെ മാനേജര്‍ ആയിരുന്നു ഇടവക വികാരിയായ റോബിന്‍ അച്ചന്‍. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























