സഭയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് പെണ്‍കുട്ടി; സംഭവം മറച്ചുവച്ചത് സഭയ്ക്ക് നാണക്കേടുണ്ടാകാതിരിക്കാന്‍

സഭയിലെ ഉന്നതരുടെ സമ്മര്‍ദ്ദം മൂലമാണ് പീഡനത്തിനിരയായ സംഭവം മറച്ചുവയ്ക്കേണ്ടിവന്നതെന്ന് ഇരയായി പെണ്‍കുട്ടി. സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചതിനാലാണു സംഭവം മറച്ചുവച്ചതെന്ന് കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പറയുന്നു. മംഗളം പത്രമാണ് ഈ അഭിമുഖം പുറത്തുവിട്ടത്.
സഹോദരനൊപ്പം പള്ളിയില്‍ എത്തിയപ്പോഴാണു ആദ്യം ഉപദ്രവിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ പള്ളിയില്‍ നിന്ന തന്നെ കമ്പ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന ഫാ: റോബിന്‍ വടക്കുംചേരി അദ്ദേഹത്തിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടു വേദനയെ തുടര്‍ന്നു കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പ്രസവം.
കുഞ്ഞിനെ കാണിച്ചിരുന്നു. തല്‍ക്കാലം കുഞ്ഞിനെ വേറൊരു സ്ഥലത്തേക്കു മാറ്റുകയാണെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണു കൈമാറിയത്. പതിനഞ്ച് ദിവസം കഴിഞ്ഞു സ്‌കൂളില്‍ മോഡല്‍ പരീക്ഷയ്ക്ക് പോയി. സംഭവത്തെക്കുറിച്ചു പുറത്താരോടും പറഞ്ഞില്ല. മറ്റാരോ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തിയത്. തന്നെ ഉപദ്രവിച്ച വൈദികനെതിരേ അതിരൂപതാ തലത്തില്‍ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം പ്രതിയായ പള്ളി വികാരി വൈദികവൃത്തിയിലൂടെ സമ്പാദിച്ചതു കോടികളെന്ന് അന്വേഷണ സംഘം കണ്ടെത്തി. സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണ് വടക്കുംചേരി വന്‍തുക കൈപ്പറ്റിയത്. വടക്കുംചേരി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ പത്രം കോഴിക്കോട് ജില്ലയിലെ ഒരു വിവാദവ്യവസായിയുടെ കൈകളിലായിരുന്നു. ഇയാളില്‍ നിന്നും പത്രസ്ഥാപനം തിരികെ വാങ്ങി സഭയുടെ കൈകളിലേല്‍പിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും തുകപറഞ്ഞുറപ്പിച്ചതും വടക്കുംചേരിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സഭയിലെ മറ്റു വൈദികരില്‍ നിന്നു വ്യത്യസ്തമായി സഭാവസ്ത്രത്തിനു പകരം ജീന്‍സും ടീഷര്‍ട്ടുമിട്ടാണ് വടക്കുംചേരി വിശ്വാസികള്‍ക്കിടയില്‍ പലപ്പോഴും വന്നത്. ഇടനിലക്കാരനായി നിന്നു ലഭിച്ച കോടികളുപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കവേയാണ് പൊലീസ് പിടിയിലാകുന്നതും. നഴ്സിങ് ജോലിക്ക് കാനഡ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലക്കു നിരവധിപേരെ അയച്ചതിലൂടെ കോടികളാണ് വടക്കുംചേരിയുടെ കൈകളിലെത്തിയതെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha























