ജിയോ എല്ലാവരുടേയും കണ്ണ് തുറപ്പിച്ചു... ആളെപ്പിടിക്കാന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ടെലികോം രംഗത്ത് ജിയോയുടെ കടന്ന് വരവോടെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി. നിരന്തരം ജനത്തിനെ കൊള്ളയടിച്ചിരുന്ന മൊബൈല്‍ കമ്പനികളെല്ലാം നിരക്കുകള്‍ കുറച്ചു. അവര്‍ നടത്തിയിരുന്നത് വന്‍ ലാഭക്കൊള്ളയായിരുന്നെന്ന് ഇതോടെ വ്യക്തമായി.
മറ്റു കമ്പനികളുടെ ഓഫറുകളെ വെല്ലുവിളിക്കാന്‍ തകപ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ രംഗത്തെത്തി. നേരത്തെ, ഏപ്രില്‍ ഒന്നോടെ പുതിയ പ്രൈം ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.എസ്.എന്‍.എല്‍ ഇന്ത്യയില്‍ എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാവുന്ന പ്ലാനുകള്‍ അവതരിപ്പിച്ചത്.
1099 രൂപയുടെ പുതിയ ഓഫര്‍ ചെയ്യുകയാണെങ്കില്‍ 30 ദിവസത്തേക്ക് പരിധിയില്ലാതെ വിളിക്കാനും ഡാറ്റ ഉപയോഗിക്കാനും സാധിക്കും. 339 രൂപയുടെ ഓഫറാണ് മറ്റൊന്ന്. ഈ ഓഫര്‍ ചെയ്യുന്നതിലൂടെ 28 ദിവസത്തേക്ക് പരിധിയില്ലാതെ സംസാരിക്കാനും ഒരു ജി.ബി ഡാറ്റാ സൗജന്യവേതനവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.
146 രൂപയുടെ ഓഫറില്‍ എല്ലാ ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കിലേക്ക് പരിധിയില്ലാതെ സംസാരിക്കാനും 300 എം.ബി. ഡാറ്റയും ലഭിക്കും. 78 രൂപക്ക് 2 ജി.ബി. ഡാറ്റ അഞ്ചു ദിവസത്തേക്കും 292 രൂപയ്ക്ക് എട്ട് ജി.ബി. ഡാറ്റാ 30 ദിവസത്തേക്കും ഉപയോഗിക്കാം.
https://www.facebook.com/Malayalivartha























