Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

16 MARCH 2017 10:14 AM IST
മലയാളി വാര്‍ത്ത

അനിത, സഹോദരി ശ്രീലതയുടെ വീട്ടിലുണ്ടെന്നറിഞ്ഞ വിനോദ് കയര്‍, വെട്ടുകത്തി തുടങ്ങിയ സാധനങ്ങളുമായി ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ഇവിടെയെത്തി. വീടിന്റെ എയര്‍ഹോള്‍ വഴി കയറില്‍ തൂങ്ങി ഉള്ളില്‍ പ്രവേശിച്ച് അനിതയെ കടന്നു പിടിച്ചു. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തി. ശബ്ദം കേട്ട് ശ്രീലത മുറിയിലേക്കു വന്ന ശ്രീലതയുടെ തലയ്ക്കു വെട്ടി. അതിന് ശേഷം അനിതയെയും വലിച്ചിഴച്ച് കുമ്മണ്ണൂര്‍ ചുട്ടിപ്പാറയിലെ കൊടുംവനത്തിലേക്ക് കയറിപ്പോയി. സ്ഥലത്തെത്തിയ സി.ഐ: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചില്‍ തുടങ്ങി.

കോന്നി സര്‍ക്കിളിന് കീഴിലുള്ള മൂന്നു സ്‌റ്റേഷനുകളിലെ മുഴുവന്‍ പോലീസുകാരും എസ്.ഐമാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു. വിനോദ് കൊണ്ടു വന്ന തുണികളില്‍ ഒരെണ്ണം വീട്ടിലുണ്ടായിരുന്നു. ഇത് പോലീസ് നായയെ കൊണ്ട് മണപ്പിച്ച് പ്രതിയെ കണ്ടെത്താനായിരുന്നു ആദ്യ നീക്കം. ഇതിനിടെയാണ് അനിതയുടെ കൈവശം മൊബൈല്‍ ഫോണുണ്ടെന്നറിഞ്ഞത്. സൈബര്‍ സെല്‍ വഴി നടത്തിയ തെരച്ചിലില്‍ ചുട്ടിപ്പാറ വനമേഖലയിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെ പോലീസ് അവിടേക്കു പാഞ്ഞെത്തി. ഈ സമയം, ആറു കിലോമീറ്റര്‍ ഉള്‍വനത്തില്‍ വിനോദ് അനിതയുമായി എത്തിയിരുന്നു.

ഉച്ചയ്ക്ക് 12.30 നാണ് പോലീസിന് ഇവരുണ്ടായിരുന്ന സ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. അനിതയെയും കൊന്ന് സ്വയം ജീവനൊടുക്കാനുള്ള നീക്കമാണ് വിനോദ് നടത്തിയതെന്ന് സി.ഐ. ആര്‍. ജോസ് പറഞ്ഞു. അനിതയുടെ കൈയും കാലുമെല്ലാം തുണികൊണ്ട് കെട്ടിയിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ അക്രമാസക്തനായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പോലീസ് വിനോദിനെ അനുനയിപ്പിച്ചത്.

കുമ്മണ്ണൂര്‍ വിളയില്‍ വിനോദാ(35)ണ് ഭാര്യ അനിത(32)യെ തട്ടിക്കൊണ്ടു പോയത്. ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് അനിതയുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് ഇരുവരെയും കുമ്മണ്ണൂര്‍ ഉള്‍വനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ വെട്ടേറ്റ അനിതയുടെ മൂത്ത സഹോദരി കുമ്മണ്ണൂര്‍ മുളന്തറയില്‍ ശ്രീലത(34) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 12 വര്‍ഷം മുമ്പാണ് വിനോദും അനിതയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. വിവാഹശേഷം വിനോദ് അനിതയെയും മക്കളെയും ഉപദ്രവിക്കുമായിരുന്നു. ഇതു പതിവായപ്പോള്‍ അനിത രണ്ടു വര്‍ഷം മുന്‍പ് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. സഹോദരി ശ്രീലതയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളില്‍ മാറിമാറിത്താമസിക്കുകയായിരുന്നു.വിനോദ് ഈ വീടുകളിലെത്തി അനിതയോട് തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കുമായിരുന്നു. 

2015 മാര്‍ച്ചില്‍ അനിതയും മക്കളും താമസിക്കുന്ന സ്ഥലത്ത് വിനോദ് ചെന്നു. കൂടെ വരില്ലെന്ന് അനിത പറഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ഇയാള്‍ രണ്ടുമക്കളുടെയും കഴുത്തറുത്തു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികില്‍സയ്‌ക്കൊടുവിലാണ് രക്ഷപ്പെട്ടത്. പോലീസ് പിടിയിലായ വിനോദ് ഏറെക്കാലം ജയില്‍വാസവും അനുഭവിച്ചു. ജയില്‍മോചിതനായ ശേഷവും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. മക്കളെ മല്ലപ്പള്ളിയിലുള്ള ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റിയ ശേഷം വീട്ടുജോലി ചെയ്താണ് അനിത ജീവിച്ചിരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള വിനോദിനെ ചോദ്യം ചെയ്തു വരികയാണ്. വധശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും കേസെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (6 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (20 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (36 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (59 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (10 hours ago)

Malayali Vartha Recommends