Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

'ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും' എന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ എന്റെ ശവമാകും നീ കാണുക

17 MARCH 2017 09:58 AM IST
മലയാളി വാര്‍ത്ത

ക്രോണിനുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ്. മിഷേല്‍ ക്രോണിനുമായി നിരന്തരം കലഹിച്ചിരുന്നു എന്നതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മറ്റാരുമായും മിഷേല്‍ അടുക്കുന്നത് ക്രോണിന് ഇഷ്ടമായിരുന്നില്ല. തന്നെ പൂര്‍ണമായും അനുസരിക്കണമെന്ന വാശിയും ഈ യുവാവിനുണ്ടായിരുന്നു. ഇവരുടെ അടുപ്പം സംബന്ധിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നതായും സൂചനയുണ്ട്. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി യോജിച്ചു പോകാനാവില്ലെന്ന് മിഷേല്‍ പറഞ്ഞിരുന്നതായി ചെന്നൈയില്‍ ഉപരിപഠനം നടത്തുന്ന കൂട്ടുകാരി വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പം ചെന്നൈയില്‍ പഠിക്കാനായിരുന്നു മിഷേലിന്റെ ആഗ്രഹം.

എന്നാല്‍ ചെന്നൈയില്‍ പോകുന്നത് ക്രോണിന്‍ വിലക്കുകയായിരുന്നു. ഇടയ്ക്ക് മറ്റൊരു യുവാവുമായി മിഷേലിനുണ്ടായ സൗഹൃദത്തെ ചൊല്ലിയും കലഹം പതിവായിരുന്നു. ഇടയ്ക്ക് കൊച്ചിയിലെത്തിയിരുന്ന ക്രോണിന്‍ ഒരുവട്ടം മിഷേലിനെ തല്ലിയതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച് ക്രോണിന്‍ താക്കീത് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്. മിഷേലിനെ കാണാതായ ഞായറാഴ്ച കാലത്ത് മുതല്‍ ക്രോണിന്‍ വിളിച്ച് വഴക്കുണ്ടാക്കുകയും നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മിഷേല്‍ ക്രോണിന്റെ ഫോണ്‍ എടുത്തില്ല. അസ്വസ്ഥത മുറുകിയ ക്രോണിന്‍ സ്വന്തം അമ്മയെ വിളിച്ച്  മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു.

തുടര്‍ന്ന് അവര്‍ മിഷേലിനെ വിളിക്കുകയും മിഷേല്‍ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും വിളിച്ച ക്രോണിന്‍ നീ എന്നെ ഒഴിവാക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ മരിക്കുമെന്നും പറഞ്ഞു. എന്നാല്‍ നീ മരിക്കണ്ട, ഞാന്‍ മരിക്കാം എന്നായി മിഷേല്‍. വീണ്ടും കലഹം മൂര്‍ച്ഛിച്ചപ്പോഴാണ് 'ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും' എന്ന് മിഷേല്‍ പറഞ്ഞത്. എന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ എന്റെ ശവമാകും നീ കാണുക എന്ന് ക്രോണിന്‍ മറുപടിയും പറഞ്ഞു. ഇങ്ങനെ മാനസിക സമ്മര്‍ദത്തിനടിപ്പെട്ടാണ് മിഷേല്‍ മരണത്തിലേക്ക് നീങ്ങിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

അപ്പനെയും അമ്മയെയും കാണണമെന്നു പറഞ്ഞ് അന്ന് രണ്ടുവട്ടം മിഷേല്‍ വിളിച്ചിരുന്നു. കാലത്ത് വിളിച്ചപ്പോള്‍ ഒരു ചടങ്ങിനു പോകാനുള്ളതിനാല്‍ വരാനാവില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പിന്നെ വൈകീട്ടും കാണണം എന്നാവശ്യപ്പെട്ട് വിളിച്ചു. ഇപ്പോള്‍ വന്നാല്‍ അധിക നേരം കാണാന്‍ പറ്റില്ലല്ലോ, നിനക്ക് ഏഴു മണിക്ക് ഹോസ്റ്റലിനകത്ത് കേറണ്ടേ എന്നു പറഞ്ഞ് വീട്ടുകാര്‍ ഒഴിവായി. പിറ്റേന്ന് പരീക്ഷ കൂടിയുള്ളതിനാലാണ് വീട്ടുകാര്‍ പോകാതിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് മിഷേല്‍ പുറത്തിറങ്ങിയതും പള്ളിയില്‍ പോയതും. പള്ളിയില്‍ നിന്നിറങ്ങിയ ശേഷം ബസ്സില്‍ ഹൈക്കോടതിക്ക് സമീപമെത്തിയ ശേഷം നടന്ന് ഗോശ്രീ പാലത്തില്‍ പോയെന്നാണ് സാഹചര്യ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (5 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (20 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (42 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (45 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (56 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends