വാളയാറിലും കുണ്ടറയിലും പീഡിപ്പിക്കപ്പെടാന്‍ കഴുകന്‍മാര്‍ക്ക് എറിഞ്ഞു കൊടുക്കപ്പെട്ടത് സമൂഹത്തിന്റെ താഴെക്കിടയിലുള്ള പെണ്‍കുട്ടികളെ

ആരോഗ്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ക്രമസമാധാനത്തിലും കേരള മോഡല്‍ എന്ന് വീമ്പിളക്കി നടക്കുന്നവരുടെ നാട്ടിലാണ് തീരെ പാവപ്പെട്ടവരുടെ പെണ്‍കുട്ടികള്‍ അനുദിനം ലൈംഗിക പീഡനത്തിന് ഇരയാകുന്നത്.
അച്ഛനും തമ്മയും അകന്നു കഴിയുന്ന ബാല്യങ്ങളാണ് ലൈംഗിക പീഡനക്കാരുടെ വലയില്‍ അറിയാതെ വീണു പോകുന്നത്. ചില സ്ഥലങ്ങളില്‍ അച്ഛനും അപ്പൂപ്പനും മാമനുമൊക്കെ പി ഡീപ്പിക്കുന്നു. വാളയാറിലെ അച്ഛന്‍ നിരന്തര മദ്യപാനിയാണ്.അമ്മയുടെ കാര്യവും മെച്ചമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുണ്ടറയിലെ അച്ഛനും അമ്മയും തമ്മില്‍ അകല്‍ച്ചയിലാണ്
അച്ഛനും അമ്മയും അടിച്ചു തുടങ്ങുമ്പോള്‍ നിഷ്‌കളങ്ക ബാല്യങ്ങള്‍ അനാഥരാക്കപ്പെടുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഊണിലും ഉറക്കത്തിലും കാമ പൂരണത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ ഇടപെടും. അസ്വസ്ഥതയുടെ തുരുത്തില്‍ സ്‌നേഹത്തിന്റെ മാലാഖയായിട്ടായിരിക്കും അരങ്ങേറ്റം.പിഞ്ചു കുട്ടികളായതിനാല്‍ ചതിയുടെ ബാലപാഠങ്ങള്‍ അവര്‍ക്ക് മന:പാഠമായിരിക്കില്ല.അവര്‍ പതിയെ പതിയെ ലൈംഗിക കാര്യങ്ങളിലുള്ള സുഖത്തില്‍ അടിമപ്പെടും. ചിലര്‍ ചെറിയ പ്രായത്തില്‍ ഗര്‍ഭിണിയാകും.ചിലര്‍ ആത്മഹത്യ ചെയ്യും.
എന്നാല്‍ ഇത്തരം ദുര്‍നടപ്പുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ വക സംവിധാനങ്ങള്‍ക്ക് കഴിയും.സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന ജോലി തന്നെ ഇതാണ്.പോലീസിന് ഒരളവുവരെ ഇടപെടാം. അധ്യാപകര്‍ക്ക് വലിയ ചുമതലയുണ്ട്. എന്നാല്‍ സ്വന്തം നന്മയില്‍ മാത്രം വിശ്വസിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും തന്നെ പാവപ്പെട്ട കുട്ടികളോട് സംസാരിക്കാനോ അവരുടെ വീട്ടില്‍ നടക്കുന്നത് എന്താണെന്ന് അറിയാനോ ശ്രമിക്കാറില്ല.
ഇത്തരം അനുഭവങ്ങള്‍ സ്വന്തം വീട്ടിലുണ്ടായാല്‍ എന്തു ചെയ്യുമെന്ന് പോലും ഇവര്‍ ആലോചിക്കുന്നില്ല.സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവാദിത്വം പെന്‍ഷന്‍ നല്‍കല്‍ മാത്രമാകുന്നു. പോലീസിന്റെ തൊഴില്‍ റിവോള്‍വിംഗ് ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്നതും. അധ്യാപകര്‍ പാഠം പുസ്തകം എങ്ങനെയെങ്കിലും തീര്‍ക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു. ചില കുടുംബങ്ങളില്‍ അമ്മമാര്‍ തന്നെയാണ് കുഞ്ഞുങ്ങളെ കഴുകന്‍മാര്‍ക്ക് എറിഞ്ഞു കൊടുക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് ഇത്തരം അരാജകത്വങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍ ആരും അതിനൊന്നും മിനക്കെടില്ല. ശിശുക്ഷേമസമിതി പോലുള്ള ഏജന്‍സികളും നിഷ്‌ക്രിയരാകുന്നു.
https://www.facebook.com/Malayalivartha


























