മുംബൈയില്‍ നിന്ന് തീവണ്ടി കയറിയെ കുട്ടികളുടെ മനസ്സ് നിറയെ അമ്മയെ കാണാനുള്ള ആഗ്രഹം; കുട്ടികളെ കേരളാപൊലീസ് ഏറ്റുവാങ്ങി

രണ്ടുമാസം മുന്‍പ് കണ്ണൂര്‍ ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടിസ്ത്രീ ശോഭയുടെ കുട്ടികളെ കേരളാപൊലീസ് സംഘം മുംബൈയില്‍നിന്നും ഏറ്റുവാങ്ങി. ശോഭയെ കൊന്നശേഷം പ്രതി മഞ്ജുനാഥ് ട്രെയിനില്‍ കയറ്റിവിട്ട കുരുന്നുകളെ മുംബൈ മാന്‍ഖുര്‍ദിലെ ഷെല്‍ട്ടര്‍ഹോം അധികൃതരാണ് ഇതുവരെ സംരക്ഷിച്ചിരുന്നത്. രണ്ടുമാസംമുന്‍പാണ് ആറുവയസുകാരന്‍ ആര്യന്റെയും, നാലുവയസുകാരി അമൃതയുടേയും മാതാവ് ശോഭയുടെ മൃതദേഹം കണ്ണൂര്‍ പഴയപാലത്തിന് സമീപമുള്ള കിണറ്റില്‍നിന്നും കണ്ടെത്തിയത്. നാടോടിയായ ശോഭയുടെ കാമുകന്‍ കര്‍ണ്ണാടക തുമഗുരു സ്വദേശി മഞ്ചുനാഥ് ഉറങ്ങിക്കിടന്ന ശോഭയെ കഴുത്ത് ഞെരിച്ച് ഇരിട്ടി പാലത്തിനു സമീപം കൊണ്ടു പോയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
അന്നു രാത്രി അമ്മ ശോഭയുടെ ഞരക്കം കേട്ട് ആര്യന്‍ ഉണര്‍ന്നിരുന്നെങ്കിലും അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. സംഭവശേഷം കുട്ടികളേയും കൊണ്ടു മഞ്ചുനാഥ് ബംഗളൂരുവിലേക്ക് തിരിക്കുകയും അവിടുന്ന് മുംബൈ ട്രെയിനിലേക്ക് അനാഥക്കുട്ടികളെയെന്നപോലെ കയറ്റി വിടുകയുമായിരുന്നു. അങ്ങനെയാണ് കുട്ടികള്‍ മുംബൈയിലെത്തിപ്പെട്ടത്. കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അവരുടെ ചിത്രം വച്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതേ തുടര്‍ന്ന് മുംബൈയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ കണ്ടെത്തുകയും ഈ വിവരം ഇരിട്ടി പൊലീസിനെ അറിയിക്കുകയും ചെയ്തു. തിരച്ചിലിനൊടുവില്‍ മുംബൈയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പക്കല്‍ കുട്ടികളുണ്ടെന്ന് വിവരംലഭിച്ചു.
മുംബൈയിലെ കുര്‍ള സ്റ്റേഷനില്‍നിന്നും റെയില്‍വേ പൊലീസാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കുട്ടികളെ കൈമാറിയത്. വിവരമറിഞ്ഞ് മുംബൈയിലെത്തിയ, ഇരിട്ടി പ്രബേഷന്‍ എസ്‌ഐ എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടികളെ ഏറ്റുവാങ്ങി. ആര്യന്റെയും, അമൃതയുടേയും അച്ഛന്‍ രാജുവിന്റെ സഹോദരി കാവ്യയും അവരുടെ ഭര്‍ത്താവും കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നു. കണ്ണൂരില്‍ എത്തിക്കുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കു കൈമാറും. മുംബൈയില്‍നിന്നും കാറിലാണ് സംഘം യാത്രതിരിച്ചത്. കുട്ടികളുടെ പിതാവ് രാജുവിനെ ശോഭയും മഞ്ജുനാഥുംചേര്‍ന്ന് നേരത്തെ കൊലപ്പെടുത്തിയതായും അന്വേഷണത്തിനിടയ്ക്ക് തെളിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























