ക്രൈംബ്രാഞ്ച് മിഷേലിന്റെ ഫോണിനുവേണ്ടി മുങ്ങിത്തപ്പാനൊരുങ്ങുന്നു...കൊലപാതമോ ആത്മഹത്യയോ എന്ന് ആ ഫോണ്‍ പറയും..?

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ആദ്യത്തെ അന്വേഷണ സംഘത്തില്‍ നിന്നും കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മിഷേലിന്റെ ഫോണിനുവേണ്ടി കായലില്‍ മുങ്ങിത്തപ്പാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ക്രോണിന്‍ ഉപദ്രവിച്ചതായി മിഷേല്‍ ഷാജി പറഞ്ഞിട്ടുണ്ടെന്ന് മിഷേലിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. മുന്‍പ് ഇതിലുമേറെ മാനസിക സമ്മര്‍ദങ്ങളിലൂടെ മിഷേല്‍ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ആത്മഹത്യചെയ്യുമെന്നു കരുതുന്നില്ലെന്നും കേരളത്തിനു പുറത്തു പഠിക്കുന്ന സുഹൃത്ത പറഞ്ഞു. കാണാതായ ദിവസം രാവിലെ വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണു സംസാരിച്ചതെന്നും സുഹൃത്ത് ഓര്‍മ്മിക്കുന്നു. മിഷേലിന്റെ സുഹൃത്ത് മിഷേലിനെ കാണാതായ അഞ്ചിനു രാവിലെ ഈ സുഹൃത്തിനെ മിഷേല്‍ വിളിച്ചിരുന്നു.
എന്നാല്‍ എല്ലാം തുറന്നു സംസാരിക്കാറുള്ള മിഷേല്‍, ക്രോണിനുമായി വഴക്കുണ്ടായെന്ന കാര്യം പറഞ്ഞില്ല. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുന്നു. പക്ഷേ, മിഷേലിനെ ക്രോണിന്‍ ഇതിലും വലിയ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. സ്വയം ജീവനൊടുക്കണമെങ്കില്‍ അന്നാകാമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നു തറപ്പിച്ചു പറയുന്ന സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണില്‍ കേട്ടിരുന്നു. ക്രോണിന്റെ മാതാവും മിഷേലിനെ വിളിച്ചിരുന്നു.
'എന്നെ അഞ്ചാം തീയതി മോണിങ് വിളച്ചപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ അങ്ങനെയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയാതിരിക്കുമോ? ചിലപ്പോള്‍ അവള്‍ മറന്നു പോയതായിരിക്കും മേസേജിന്റെ കാര്യമൊക്കെ പറയാന്‍. പക്ഷേ എന്നാലും ടെന്‍ഷന്‍ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചത്.
'അവള്‍ ആത്മഹത്യചെയ്യാനാണു പോകുന്നതെങ്കില്‍ ബാഗും കൊണ്ടെന്തിനാ പോകുന്നെ. പള്ളിയില്‍ പോയപ്പോള്‍ ബാഗ് കൊണ്ടല്ലേ പോയത്.
അങ്ങനെ ആത്മഹത്യചെയ്യാന്‍ പോയ ആള് എന്തിനാ ബാഗ് കൊണ്ടുപോകുന്നെ. സാധാരണ ഇപ്പോ അവള്‍ പള്ളിയില്‍ പോയി കഴിയുവാണെങ്കില്‍ പ്രര്‍ഥിച്ച് കഴിയുമ്പോ പുറത്തിറങ്ങി കരയാറുള്ളതാ. ഞാനും അവളോടൊപ്പം ഇടയ്ക്കിടെ പള്ളി പോകാറുള്ളതാ. അവിടെ നിന്ന് പ്രാര്‍ഥിച്ച് കരഞ്ഞിട്ടൊക്കെ ഇറങ്ങുമായിരുന്നു. ഇപ്പോ യുഷ്വലി നോര്‍മലി ഒക്കെയായിട്ടാണ് ഇറങ്ങിയത്. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഞാന്‍ 27 ാം തീയതി വരുമ്പോള്‍ കാണാമെന്നൊക്കെ പറഞ്ഞിരുന്നതാ. മരിക്കാന്‍ പോകുന്ന ഒരാള്‍ അങ്ങനൊക്കെ പറയുമോ'
ഇതിനിടെ കായലില്‍ മരിച്ചനിലയില്‍ കണ്ട സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ഗോശ്രീ പാലത്തിന് സമീപം കായലില്‍ നേവിയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയേക്കും. മിഷേലും ക്രോണിനും തമ്മിലുണ്ടായിരുന്ന ബന്ധം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാനാണ് ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമിക്കുന്നത്.
അറസ്റ്റിലായ ക്രോണിനെ അടുത്ത ദിവസംതന്നെ ഇയാള്‍ ജോലിചെയ്യുന്ന ഛത്തിസ്ഗഢിലെത്തിച്ച് തെളിവെടുക്കും. സ്ഥാപനത്തില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ അന്വേഷണസംഘം പരിശോധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കും. ഇതിനിടെ മിഷേല്‍ കലൂര്‍ പള്ളി മുതല്‍ ഗോശ്രീ പാലം വരെ നടന്നുപോകുന്ന വ്യക്തതയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 30 മിനിറ്റോളം വരുന്ന, ഏഴു സി.സി.ടി.വി കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
https://www.facebook.com/Malayalivartha


























