'സംസ്ഥാന സെക്രട്ടേറിയറ്റില്‍ എന്ത് ചര്‍ച്ചയാണ് നടന്നത് എന്നൊന്നും ഇനി നോക്കേണ്ട കാര്യമില്ല; വരുംവരായ്കകളൊക്കെ പാര്‍ട്ടി അനുഭവിക്കും, അത്രതന്നെ'; സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി ടി.കെ.ഹംസ

സീറ്റുറപ്പിച്ച ഹംസക്ക് മുറിവേറ്റു. നീരസം തുറന്നു പറഞ്ഞ് പാര്‍ട്ടിക്ക് കുത്തും നല്‍കി. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് സിപിഐഎം നേതാവ് ടി.കെ ഹംസ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ വരും വരായ്കകളെല്ലാം പാര്‍ട്ടി അനുഭവിക്കുമെന്ന് ടി.കെ ഹംസ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായിരുന്നു ഹംസയുടെ വിമര്‍ശനം.
'ജില്ലാ കമ്മിറ്റി ആരെ നിര്‍ദേശിച്ചു, സംസ്ഥാന സെക്രട്ടേറിയറ്റില്‍ എന്ത് ചര്‍ച്ചയാണ് നടന്നത് എന്നൊന്നും ഇനി നോക്കേണ്ട കാര്യമില്ല. സംസ്ഥാന സെക്രട്ടറി പേര് പ്രഖ്യാപിച്ചതോടെ ചര്‍ച്ച അവസാനിച്ചു. വരുംവരായ്കകളൊക്കെ പാര്‍ട്ടി അനുഭവിക്കും, അത്രതന്നെ', ടി.കെ.ഹംസ പറഞ്ഞു.
മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യം മുതല്‍ ടി.കെ ഹംസയുടെ പേര് ചര്‍ച്ചകളിലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും എന്നുമായിരുന്നു ഹംസ നേരത്തെ പറഞ്ഞതും. ടി.കെ ഹംസ, അഡ്വ.ടി.കെ റഷീദലി,പി.എ മുഹമ്മദ് റിയാസ് എന്നിവരിലൊരാള്‍ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതും. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചയില്‍ എ.ബി ഫൈസലിന്റെ പേര് ഉയര്‍ന്നുവരികയായിരുന്നു.മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് അനുകൂലമായി മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടാകുമെന്ന് ടി.കെ ഹംസ നേരത്തെ പറഞ്ഞിരുന്നു. രണ്ട് എംപിമാര്‍ മാത്രമുളള മുസ്ലിം ലീഗിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു റോളുമില്ല. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ ധാര്‍മ്മിക ഇല്ലാത്ത തീരുമാനമാണെന്നും സംസ്ഥാന സമിതി അംഗം കൂടിയായ ഹംസ പറഞ്ഞു. എംഎല്‍എയായ ഉടന്‍ വേങ്ങരയെ തഴയുന്നത് ശരിയായ നടപടി അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎല്‍എ കാലാവധി അവസാനിക്കാന്‍ നാലുവര്‍ഷത്തോളം കാലാവധി ഉളളപ്പോഴാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങുന്നത്.
https://www.facebook.com/Malayalivartha


























