പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം: ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരനെ ഇതര സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ആലപ്പുഴയിലെ ചന്തിരൂരിലാണ് സംഭവം. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ നാഗേന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷക്കാരനെന്ന വ്യാജേനയെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയത്. തട്ടിക്കൊണ്ടുപോവാനുള്ള ശ്രമത്തിനിടെ അസ്ഹര്‍ കരഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. പിന്നീട് കുട്ടി നാഗേന്ദറിന്റെ കയ്യില്‍ കടിക്കുകയായിരുന്നു. കുട്ടിയുടെ ശബ്ദം കേട്ടെത്തിയ കുട്ടിയുടെ മാതാവ് ഉറക്കെ നിലവിളിച്ചതോടെ നാഗേന്ദര്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് ഇയാളെ പിടികൂടി അരൂര്‍ പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha
























