പതിനാലുകാരന്റെ ദുരൂഹ മരണം; കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ ചോദ്യം ചെയ്തു

പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകന്‍ ഷിബുവിനെ പൊലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച രാത്രി ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. പതിനാലുകാരന്റെ മരണത്തില്‍ പങ്കില്ലെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. കുട്ടിയുടെ അമ്മയില്‍ നിന്നും സഹോദരിയില്‍ നിന്നും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിനുശേഷം വീണ്ടും ഷിബുവിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 2010ല്‍ വിക്ടറും മകനും ചേര്‍ന്ന് പതിനാലുകാരന കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇവരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ബുധനാഴ്ച ഉച്ചയ്ക്ക് പതിനാലുകാരന്റെ കുടുംബം പൊലീസില്‍ വീണ്ടും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന്, ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തന്റെ മകളെ ലക്ഷ്യമിട്ടു വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും പതിനാലുകാരന്റെ മാതാവ് ആരോപിച്ചിരുന്നു. 'നിന്നെ ലക്ഷ്യമിട്ടാണു വന്നത്, നീ സൂക്ഷിച്ചിരുന്നോ' എന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നതായി മരിച്ച കുട്ടിയുടെ സഹോദരിയും ആരോപിച്ചിരുന്നു. സഹോദരന്‍ മരിച്ച അന്നും ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി. നിന്നെ ലക്ഷ്യമിട്ടാണു വന്നത്, കിട്ടിയതു സഹോദരനെയാണ്. നീ കരുതിയിരുന്നോ. ഇനിയും നീ സൂക്ഷിക്കണം. നിന്നെ കണ്ടുകഴിഞ്ഞാല്‍ ഇനി കുത്തിക്കീറും. ഫോണിലൂടെയും നേരിട്ടു കണ്ടപ്പോഴും ഇതേ രീതിയിലായിരുന്നു പ്രതികരണം.
വയറില്‍ കത്തി കൊണ്ടുവച്ചിട്ടാണ് ഷിബു ഇങ്ങനെ ഭീഷണിപ്പെടുത്തിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. മുന്‍പ് കൃത്യമായി അന്വേഷണം നടത്താതിരുന്ന പൊലീസ് കുടുംബത്തിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നത്. കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയകേസില്‍ കുട്ടിയുടെ മുത്തച്ഛന്‍ വിക്ടര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതല്‍ കേസുകള്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha

























