കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍

പയ്യന്നൂരില്‍ വീടിനുസമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയില്‍ കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്. കോറോം കാനായി വള്ളിക്കെട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം നല്‍കി.
ഇരുചക്ര വാഹനങ്ങള്‍ തീവച്ച് നശിപ്പിക്കുന്ന സംഭവം പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെരുകിവരുന്ന സാഹചര്യത്തില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ എസ്‌ഐ എന്‍.കെ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മണിക്കൂറുകള്‍ക്കകം ഉടമ സ്‌കൂട്ടര്‍ കത്തിക്കുന്ന സിസിടിവി ദൃശ്യം പൊലീസ് കണ്ടെത്തി.
സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് രാത്രി പന്ത്രണ്ടര മണിയോടെ ഉടമ തന്നെ സ്‌കൂട്ടര്‍ കത്തിക്കുന്ന ദൃശ്യം ലഭിച്ചത്. അതോടെ വീട്ടുകാര്‍ പരാതിയില്‍ നിന്ന് പിന്മാറി. പരാതി ഇല്ലാത്തതിനാല്‍ പൊലീസിന് കേസെടുക്കാനും കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























