നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ജാമ്യം . അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു. തിടുക്കത്തിലെ അറസ്റ്റ് എന്തിനെന്ന് കേസ് ഡയറിയില്‍ ഇല്ല. ഉടന്‍തന്നെ കൃഷ്ണദാസിനെ മോചിപ്പിക്കണമെന്നും ഹൈക്കോടതി.
ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസ് ഡയറിയില്‍ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
പരാതിക്കാരന്റെ മൊഴികളില്‍ വൈരുധ്യമുണ്ട്. സാമാന്യബുദ്ധിയുള്ള ഉദ്യോഗസ്ഥന് ഇത് മനസിലാകും. പ്രതിക്കുള്ള ന്യായമായ അവകാശം നിഷേധിക്കാന്‍ ശ്രമമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
അറസ്റ്റ് നോട്ടിസില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തിയെഴുതിയപ്പോള്‍ പൊലീസിനു പിഴവു പറ്റിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കേസ് ഫയല്‍ ഉള്‍പ്പെടെ ഏതാനും രേഖകള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജാമ്യം കിട്ടുന്ന വകുപ്പുകളുടെ സ്ഥാനത്ത് ജാമ്യമില്ലാ വകുപ്പുകളായത് എങ്ങനെയാണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. അറസ്റ്റ് നടന്ന 20നു മുന്‍പുള്ള നാലു ദിവസത്തെ അന്വേഷണത്തെക്കുറിച്ചും ചോദിച്ചു. എന്നാല്‍, കേസില്‍ മതിയായ തെളിവുകളുണ്ടെന്ന നിലപാടാണ് സ്‌റ്റേറ്റ് അറ്റോര്‍ണി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























