മൂക്കുന്നിമല ഖനനക്കേസിന്‍ നിന്നും അടൂര്‍ പ്രകാശിനെ രക്ഷിക്കാന്‍ ശ്രമം

മൂക്കുന്നിമലയിലെ അനധികൃത പാറ ഖനനം ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടും ഖനനത്തിന്‍ ഒത്താശ ചെയ്തു കൊടുത്ത അന്നത്തെ റവന്യുമന്ത്രി അടൂര്‍ പ്രകാശിനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം. കേസില്‍ തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിനെതിരെ നടപടി ഉറപ്പായി.ഇതിന്റെ ആദ്യപടിയെന്നോണം കൃഷി വകുപ്പില്‍ നിന്നും ബിജുവിനെ നീക്കാന്‍ സി പി ഐ സംസ്ഥാന നേതൃത്വം ക്യഷിമന്ത്രി സുനില്‍ കുമാറിന് നിര്‍ദ്ദേശം നല്‍കും.
മൂക്കുന്നിമല ക്വാറി മാഫിയയില്‍ നിന്നും വീണ്ടെടുത്ത് ലാന്റ് ബാങ്കില്‍ നിക്ഷേപിക്കണമെന്ന് 2015 മാര്‍ച്ച് 4 ന് ലാന്റ് റവന്യം കമ്മീഷണര്‍ ബിജു പ്രഭാകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിജുവിന് മുമ്പ് രണ്ട് കളക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ കത്ത് നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും കമ്മീഷണറുടെ കത്തില്‍ പറയുന്നു.
എന്നാല്‍ തനിക്ക് അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്നാണ് ബിജു പ്രഭാകര്‍ പറഞ്ഞത്. ലാന്റ് റവന്യു കമ്മീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് മൂക്കുന്നിമലയിലെ പ്രദേശവാസികള്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.അങ്ങനെയാണ് മൂക്കുന്നിമലയിലെ ഖനനം നിര്‍ത്തിവച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ ഉത്തരവ് നേടി. തുടര്‍ന്ന് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നീക്കി.
മധ്യ തിരുവിതാംകൂറിലെ പ്രമാണിമാരാണ് മൂക്കുന്നിമലയിലെ ക്വാറികള്‍ നടത്തുന്നത്.റബര്‍ പ്ലാന്റേഷന് സര്‍ക്കാര്‍ നല്‍കിയ സ്ഥലമാണ് ഇത്തരത്തില്‍ ക്വാറി മുതലാളിമാര്‍ കൈയടക്കിയത്. ഇപ്പോള്‍ വിജിലന്‍സാണ് മുന്‍ കളക്ടര്‍മാരായ ബിജുവിനെയും കെ.എന്‍.സതീഷിനെയും പ്രതികളാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.ഈ റിപ്പോര്‍ട്ടിലാണ് ലാന്റ് റവന്യം കമ്മീഷണര്‍ നല്‍കിയ കത്ത് വിജിലന്‍സ് പുറത്തുവിട്ടത്.
മുന്‍ കളക്ടര്‍മാരെ പ്രതിചേര്‍ക്കണമെന്ന വിജിലന്‍സ് നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുക തന്നെ ചെയ്യും. കെ.എന്‍.സതീഷിനെതിരെയും സര്‍ക്കാര്‍ നടപടിക്ക് ആലോചിക്കുന്നുണ്ട്.കെ എന്‍ സതീഷിനെയും ബിജുവിനെയും തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരായി നിയമിച്ചത് അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശാണ്.
മധ്യതിരുവിതാംകൂറിലെ ക്വാറി ഉടമകളെല്ലാം അടൂര്‍ പ്രകാശിന്റെ സ്വന്തം ആളുകളാണ്.മൂക്കുന്നിമല അവരുടെ സ്വന്തം കേസാണ്. തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അടൂര്‍ പ്രകാശ് മൂത്തുവന്ന ഐ.എ.എസുകാരെ തിരുവനന്തപുരത്ത് നിയമിച്ചിരുന്നത്. കളക്ടര്‍മാര്‍ നടപടിയെടുക്കാന്‍ തടങ്ങുമ്പോള്‍ തന്നെ റവന്യൂ മന്ത്രിയുടെ വിളിവരുമായിരുന്നു.
https://www.facebook.com/Malayalivartha

























