കുണ്ടറ നാന്തിരിക്കല്‍ പീഡനക്കേസ്, അഴിക്കും താേറും കുരുക്ക് കൂടുതല്‍ മുറുകുന്നു

നാന്തിരിക്കല്‍ ശ്രേയസില്‍ ജാേസ്-ഷീജ ദമ്പതികളു ടെ പത്ത് വയസുകാരി മകളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിന് ശേഷം തുടങ്ങിയ വിവാദങ്ങള്‍ കൊലപാതകം അട ക്കമുള്ള പുതിയ കേസുകളിലേ ക്ക് എത്തി നില്‍ക്കുകയാണ് . പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്റിലായ അപ്പൂപ്പന്‍ നാന്തിരിക്കല്‍ ഷിബു നിവാസില്‍ വിക്ടര്‍ ഡാനിയേല്‍(66) നെ ആറ് ദിവസത്തേക്ക് ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഇയാളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതാേടെ കേസുകളുടെ പട്ടിക നീളുമെന്നാണ് കരുതുന്നത്. വിക്ടറിന്റെ ഭാര്യലത(55) മകന്‍ ഷിബു(35), മകള്‍ഷീജ(37) എന്നിവരെ വിവിധ കേസുകളിലായി പ്രതിചേര്‍ക്കുമെന്നാണ് ലഭ്യമായ സൂചനകള്‍. കൂടുതല്‍ പ്രതികളുണ്ടാകാനും സാദ്ധ്യത.
വിക്ടറിന്റെ അയല്‍വാസിയായിരുന്ന സുവര്‍ണ്ണ(50)ഇന്നലെ പൊലീസിന് നല്‍കിയ മൊഴിയാണ് പതിനാലുകാരന്റെ കൊലപാതകക്കേസിലേക്ക് വിരല്‍ ചൂണ്ടിയത്. 2010 ജൂണ്‍ മാസത്തിലാണ് സുവര്‍ണ്ണയുടെ മകന്‍ സജു(14) വിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിക്ടറും മകന്‍ ഷിബുവും കുമ്പളം സ്വദേശിയായ മറ്റൊരു യുവാവും ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്നാണ് സുവര്‍ണ്ണ വെളിപ്പെടുത്തിയത്. പെണ്ണും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവത്രെ. കുണ്ടറ പൊലീസിലും കൊല്ലം എസ്.പിക്കുംപട്ടിക ജാതി സെല്ലിനു മടക്കം തങ്ങള്‍ നല്‍കിയ പരാതി ഫലം കണ്ടില്ലെന്നാണ് സുവര്‍ണ്ണപറഞ്ഞത്.
ഇവരുടെ മൂത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും പതവണവഴിയില്‍വച്ചും വീട്ടില്‍വച്ചും ഉപദ്രവിക്കുകയും ചെയ്തുവെന്നും പ്രതികരിച്ചതിന് ഭര്‍ത്താവ് രവിയെ ജീപ്പിടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. രവി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഷിബുവായിരുന്നു പലപ്പോഴും തങ്ങളെ ഉപദ്രവിച്ചിരുന്നതെന്നും വിക്ടറും ഭാര്യയും മകളും അടക്കം ഇതിന്കൂട്ട് നിന്നുവെന്നും തങ്ങള്‍ എതിര്‍ത്തതിന് പ്രതികാരമായിട്ടാണ് മകന്‍ സജുവിനെ കൊലപ്പെടുത്തിയതെന്നുമാണ് സുവര്‍ണ്ണ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷിബു അടക്കമുള്ളവര്‍ പോലീസ് കസ്റ്റഡിയിലായി .
അതേ സമയം മരിച്ച അനിലയുടെ ചേച്ചി കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നല്‍കും മുമ്പായി അന്വേഷണ സംഘത്തോട് അപ്പൂപ്പന്‍ തന്നെയും അനുജത്തിയെയും പലതവണ പീഡിപ്പിച്ചിരുന്നുവെന്നും അനുജത്തിയെ ലോഡ്ജ് മുറിയില്‍ കൊണ്ടു പോയിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. വിക്ടറിന്റെ കുടുംബത്തിന് പെണ്‍വാണിഭം ഉണ്ടായിരുന്നുവെന്നതടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായതാേടെ കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചനകള്‍. -പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വലയില്‍ ഉണ്ടായിരുന്നതിനാലാണ് കേസുകളൊക്കെ അട്ടിമറിക്കപ്പെട്ടതെന്നും സൂചനയുണ്ട്. റൂറല്‍എസ്.പി എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ കൊട്ടാരക്കര ഡിവൈ.എസ്.പി ബി. കൃഷ്ണകുമാറിനാണ് അന്വേഷണചുമതല. ആറ് ദിവസം വിക്ടറിനെ പൊലീസ് കസ്റ്റഡിയില്‍വിട്ട് കിട്ടിയതിനാല്‍ കേസുകള്‍ ഒന്നൊന്നായി അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ക ഴിയുമെന്നാണ്അന്വേഷണസം ഘത്തിന്റെ പ്രതീക്ഷ.
ശല്യം സഹിക്കവയ്യാതെ വീട് വിട്ടു പോകേണ്ടിവന്നു
'എനിക്ക് നീതി കിട്ടണം, ന്റെ മോനെ അവന്‍മാര്‍ കൊന്നതാ, പൊലീസും അധികാരികളുമൊക്കെ അവരു ടെ ആളുകളാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, ദാ ഇവളുടെ അച്ഛനേം അനിയനേം അവന്‍മാര്‍ കൊന്നു, ഇവളെ വേണമെന്നും പറഞ്ഞ് ശല്യം ചെയ്തു. പതലവണ. സഹികെട്ടാണ് അവിടുന്ന് താമസം മാറി ഇവിടെ എത്തിയത്'- കേരളപുരത്തെ വീട്ടിലിരുന്നു കൊണ്ട് സുവര്‍ണ്ണ(50)പറഞ്ഞു. നാന്തിരിക്കല്‍ പീഡനക്കേസിലെ വിക്ടര്‍ ഡാനിയേലിന്റെ അയല്‍വാസികളായിരുന്നു സുവര്‍ണ്ണയും കുടുംബവും. ഭര്‍ത്താവ് രവിയും രണ്ട് മക്കളുമൊത്താണ് വിക്ടറിന്റെ വീടിന് സമീപത്ത് ഇവര്‍ മൂന്ന് സെന്റ്സ്ഥലം വാങ്ങി താമസം തുടങ്ങിയത്. കടബാദ്ധ്യതകള്‍ കുറച്ചുണ്ടായിരുന്നു. വിക്ടറിന്റെ ഭാര്യ ലത പലപ്പോഴും സുവര്‍ണ്ണയോടും മകളോടും തന്റെ കൂടെ വന്നാല്‍ പണം ലഭിക്കാനുള്ള വഴിയൊരുക്കിത്തരാമെന്ന് പറഞ്ഞിരുന്നുവത്രെ.
ലതയെപറ്റി മോശം അഭിപ്രായം അന്നും ഉണ്ടായിരുന്നതിനാല്‍ പിന്നീട് അവരുമായുള്ള സഹകരണവും വേണ്ടെന്ന് വച്ചതാണ്. എന്നാല്‍ അപ്പോഴേക്കും വിക്ടറിന്റെ മകന്‍ ഷിബു തന്റെ മകളെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നും സുവര്‍ണ്ണപറഞ്ഞു. കുണ്ടറയില്‍ ഒരു തുണിക്കടയില്‍ ജാേലിക്ക് പോയിരുന്ന മകള്‍ തിരിച്ച് വരുന്നവഴിയില്‍ വച്ച് ഷിബു രണ്ട് തവണ കയറിപ്പിടി ക്കുകയും ഉപദ്രവിക്കുകയും ചെയ്തു. കടയില്‍ പലരെയും വിട്ട് ഭീഷണി പ്പെടുത്തുകയുമുണ്ടായി. പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഈ സംഭവം ചോദ്യം ചെയ്ത ശേഷമാണ് സുവര്‍ണ്ണയുടെ ഭര്‍ത്താവിന് വാഹന അപകടമുണ്ടായത്.

ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ ജീപ്പില്‍ ഷിബു ഉണ്ടായിരുന്നുവെന്ന് രവി സുവര്‍ണ്ണയോടും മകളോടും പറഞ്ഞിരുന്നു. പക്ഷേ, പൊലീസിനോട് പ റഞ്ഞില്ല. ഏറെ നാളുകള്‍ക്ക് ശേഷം രവിയും തൂങ്ങി മരിച്ചു. ഇതിനു ശേഷം മകന്‍ സജുവിനെ വ ഴിയില്‍ തടഞ്ഞ് നിര്‍ത്തി ചേച്ചിയെ തന്റെ കൂടെ വിട്ടില്ലെങ്കില്‍ അവളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. സജു വിഷമത്തോടെ അമ്മയോട് ഈ വിവരങ്ങള്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ചേച്ചിയെ കടയില്‍നിന്നും വിളിക്കാന്‍ സജു എന്നും വൈകിട്ട് പോകുമായിരുന്നു. ത്രിവേണി സ്റ്റോറിലെ താത്കാലിക ജീവനക്കാരിയായിരുന്നു സുവര്‍ണ്ണ. ചേച്ചിയും അമ്മയും ജോലിക്ക് പോയിട്ട് എത്തുമ്പോഴാണ് സജുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തങ്ങളുടെ നിലവിളി കേട്ട ഉടന്‍ ഓടി യെത്തിയ ഷിബു കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് സജുവിനെ അറുത്തിട്ട ശേഷം എടുത്തുകൊണ്ട് ഓടുകയായിരുന്നു. വിക്ടറും കുമ്പളം സ്വദേശിയായ മറ്റൊരാളും ഒപ്പമുണ്ടാ യിരുന്നു. ബസില്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. തങ്ങളുടെ നിലവിളി കേട്ടപ്പോള്‍ത്തന്നെ കത്തിയുമായി ഇയാള്‍ എത്തിയത് എന്തിനാണെന്ന് സുവര്‍ണ്ണക്കും മകള്‍ക്കും സംശയം താേന്നിയിരുന്നു. ഈ വിവരം കാട്ടി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ അവിടെ നിന്നും മോശം അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. പിന്നീട് ഒരു ദിവസം സുവര്‍ണ്ണയുടെ മകള്‍ നടന്ന് പോകവെ വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തിയ ഷിബു കത്തി കാട്ടി ഭീഷ ണിപ്പെടുത്തി. വയറ്റില്‍ കത്തികൊണ്ട് കുത്താനൊരുങ്ങുകയും ചെയ്തു. അതിന് ശേഷമാണ് കേരളപുരത്തേക്ക് ഇവര്‍ താമസം മാറിപ്പോകേണ്ടി വന്നത്.
https://www.facebook.com/Malayalivartha

























