ഐ.ജി മനോജ് എബ്രഹാമിനെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ; ഭരണ തലത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കേരളത്തിലെ വിജിലന്‍സെന്ന് വീണ്ടും രൂക്ഷ വിമര്‍ശനം

ഐ.ജി മനോജ് എബ്രഹാമിനെതിരെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സിനോട് ഹൈക്കോടതി. കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ഭരണ തലത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കേരളത്തിലെ വിജിലന്‍സെന്ന് ഹൈക്കോടതി പറഞ്ഞു. ഇ പി ജയരാജന്റെ ബന്ധു നിയമനക്കേസും ഡിജിപി ശങ്കര്‍ റെഡ്ഡിയുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച അന്വേഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കിട്ടുന്ന പരാതിയിലെല്ലാം അന്വേഷണം നടത്തുന്നത് എങ്ങനെയെന്ന് മുന്‍പ് ഉന്നയിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷത്തിന് വകുപ്പുണ്ടോയെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി നേരത്തെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ അന്യായത്തെ തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇതില്‍ അന്വേഷണം ഉത്തരവിട്ടത്. ഇ പി ജയരാജന്റെ ബന്ധുനിയമനക്കേസില്‍ പ്രോസിക്യൂഷനും വിജിലന്‍സ് അന്വേഷണ സംഘവും രണ്ട് വ്യത്യസ്ത റിപോര്‍ട്ടുകള്‍ നല്‍കി നേരത്തെ തന്നെ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ രണ്ട് വിഷയങ്ങളും ഒന്നിച്ച് പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. സിബിഐയോ എന്‍ഐഎയോ പോലെ പ്രത്യേക സംവിധാനമൊന്നുമല്ല കേരളത്തിലെ വിജിലന്‍സ്. സര്‍ക്കാര്‍ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ടതാണ് അത്. പൊലീസ് സംവിധാനത്തിന്റെ തന്നെ ഭാഗവുമാണ്. ഈ സാഹചര്യത്തില്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് കൃത്യമായ മാര്‍ഗരേഖ ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇരുഹര്‍ജികളും പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























