ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ നാളെ മുതല്‍ പുതിയ രീതിയില്‍

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ നാളെ മുതല്‍ പ്രയാസമേറും. എച്ചിന് പുറമെ പാര്‍ക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉള്‍പ്പടെ പുതിയ രീതിയിലാണ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞമാസം മുതല്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഡ്രൈവിങ്് സ്‌കൂളുകാരുടെ എതിര്‍പ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
മൂന്നുഘട്ടങ്ങളുണ്ട് പുതിയ ഡ്രൈവിങ് പരീക്ഷയ്ക്ക്. ഇലക്ട്രോണിക് ഡ്രൈവിങ്് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്‌സ് പാര്‍ക്കിങ്. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേക്ക് ഓടിച്ച് പാര്‍ക്ക് ചെയ്യണം. ഗ്രേഡിയന്റ് ടെസ്റ്റാണ് രണ്ടാമത്. കയറ്റത്ത് വാഹനം നിര്‍ത്തിയശേഷം യാത്ര തുടരണം. മൂന്നാമത് എച്ച്. യാര്‍ഡില്‍ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ കൂടി മാത്രം നോക്കി എച്ച് എടുക്കണം.
ഒരു ദിവസം 40 പേര്‍ക്കേ പരീക്ഷയില്‍ പങ്കെടുക്കാനാകു. സംസ്ഥാനത്ത് നാലിടത്തേ ഇലക്ട്രോണിക് യാര്‍ഡുകളുള്ളു. മറ്റുള്ള സാധാരണ യാര്‍ഡുകളില്‍ ഏറ്റവും അവസാനമായിരിക്കും ഗ്രേഡിങ് ടെസ്റ്റ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറയ്ക്കുന്നതിനാല്‍ വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ നോക്കി വേണം എച്ച് എടുക്കാന്‍.
https://www.facebook.com/Malayalivartha

























