വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ്, ഏപ്രില്‍ ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍

ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വര്‍ധനയെന്ന് അറിയുന്നു. ഏപ്രില്‍ ഒന്നിനു വര്‍ധന പ്രാബല്യത്തില്‍ വരിക. നിരക്കു വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. നിരക്കു വര്‍ധന സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടെങ്കിലും കോടതി വിധിക്കു വിധേയമായി നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.
നെല്‍കൃഷിക്കു ജലസേചനത്തിനുള്ള കുറഞ്ഞ നിരക്ക് ഏലം, കാപ്പി, ഇഞ്ചി തുടങ്ങി മറ്റു വിളകള്‍ക്കും ബാധകമാക്കും. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ആറായിരത്തോളം കുടുംബങ്ങള്‍ക്ക് നിരക്ക് ഇളവു പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള വിഭാഗത്തില്‍ പെട്ടവരുടെ നിരക്കാണ് യൂണിറ്റിന് 30 പൈസ നിരക്കില്‍ വര്‍ധിപ്പിക്കുന്നത്. 1000 വാട്ട് കണക്ടഡ് ലോഡിനു താഴെയുള്ള ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രതിമാസം 40 യൂണിറ്റിനു വരെ നിലവിലുള്ള സൗജന്യം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 150 യൂണിറ്റ് വരെ ഒന്നര രൂപയ്ക്കു നല്‍കാനാണു തീരുമാനം എന്നറിയുന്നു. വ്യവസായ, വാണിജ്യ വിഭാഗത്തിന് നിരക്കു വര്‍ധന ഉണ്ടാകില്ലെന്നാണു സൂചന.
https://www.facebook.com/Malayalivartha






















