രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. കൊല്ലം ആശ്രാമം മൈതനാത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ഥികളുമായി സംവാദം നടക്കും.
നാളെ രാവിലെ പത്തിന് തിരുവനന്തപുരം ഐടി പ്രൊഫഷനലുകളുമായി കൂടിക്കാഴ്ച നടത്തും. ടെക്‌നോ പാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ 80 ഐടി പ്രൊഫഷനലുകള്‍ക്ക് പുറമെ സ്റ്റാര്‍ട്ട് അപ് പ്രതിനിധികള്‍, വിവിധ കമ്പനികളിലെ സിഇഒമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടത്ത് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
"
https://www.facebook.com/Malayalivartha
























