പീഡനത്തിനിരയായ 12 വയസ്സുകാരിയെ അവഹേളിച്ച എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പീഡനത്തിനിരയായ നെല്ലുവായിയിലെ 12 വയസ്സുകാരിയെയും മാതാവിനെയും പ്രതികളുടെ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് അവഹേളിച്ച എരുമപ്പെട്ടി അഡീഷനല്‍ എസ്.െഎ ടി.ഡി. ജോസിനെ റൂറല്‍ എസ്. പി എന്‍. വിജയകുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. അയല്‍വാസികയായ മധ്യവയസ്‌കനും മകനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെയും അമ്മയേയും തടഞ്ഞു വെച്ച് കൈയ്യേറ്റം ചെയ്യാന്‍ മുതിരുകയും അവഹേളിക്കുകയും ചെയ്തപ്പോള്‍ പൊലീസില്‍ അറിയിച്ചതനുസരിച്ചാണ് എ.എസ്.െഎ ജോസ് സ്ഥലത്തെത്തിയത്.
ഇരയേയും അമ്മയേയും രക്ഷിക്കേണ്ട ചുമതലയുള്ള അയാള്‍ ആക്രമികളുടെ കൂടെ ചേര്‍ന്ന് അവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. രക്ഷകനാകേണ്ടയാളാണ് പ്രതികളുടെ കൂടെ ചേര്‍ന്ന് ഈ പാവങ്ങളെ അപമാനിച്ചത്. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരന്റെ റിപ്പോര്‍ട്ടിന്മേലാണ് നടപടി.
എറണാകുളത്ത് ജോലിചെയ്യുന്ന അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. അവധി ദിവസങ്ങളില്‍ നെല്ലുവായിയിലുള്ള പിതാവിന്റെ വീട്ടില്‍ എത്തുമ്പോഴാണ് പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത എരുമപ്പെട്ടി പൊലീസ് ഒന്നാം പ്രതിയായ അയല്‍വാസിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിയ്യൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
കേസിനുവേണ്ടി സംഭവസമയം കുട്ടി ധരിച്ച വസ്ത്രങ്ങള്‍ എടുക്കാന്‍ ഞായറാഴ്ച നെല്ലുവായിയിലെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയേയും അമ്മയേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്തത്. പൊലീസ് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഡീഷനല്‍ എസ്.ഐ ജോസ് പ്രതികളുടെ ബന്ധുക്കളുടെ കൂടെ ചേര്‍ന്ന് പെണ്‍കുട്ടിയോടും മാതാവിനോടും മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം സി.ഐ രാജേഷ് കെ. മേനോെന്റ നിര്‍േദശ പ്രകാരം എരുമപ്പെട്ടി എസ്.ഐ വനില്‍കുമാര്‍ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. ജോസിനെതിരെ കുട്ടിയുടെ മാതാവ് പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























