ഭക്ഷണം പോലും കിട്ടാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുപതോളം പേരെ ബന്ദികളാക്കി മണിക്കൂറുകളോളം റിസോര്‍ട്ട് ഉപരോധം

ഭരണത്തിന്റെ അഹങ്കാരത്തില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ സ്വകാര്യ റിസോര്‍ട്ട് ഉപരോധിച്ചതിനെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ പുറത്തുപോകാനാവാതെ മണിക്കൂറുകള്‍ കുടുങ്ങി. കോട്ടയം കൊണ്ടോടി ഗ്രൂപ്പിന്റെ തേക്കടിയിലെ ഗ്രീന്‍വുഡ് റിസോര്‍ട്ടാണ് ഞായറാഴ്ച ഗേറ്റുകളടച്ച് ഉപരോധിച്ചത്..
ഹോട്ടലിലെ രണ്ടു ജീവനക്കാരെ ഹോട്ടല്‍ഗ്രൂപ്പിന്റെ മറ്റൊരു ശാഖയിലേക്കു മാറ്റിനിയമിച്ചു എന്നാരോപിച്ചായിരുന്നു ഉപരോധം. ഹോട്ടലില്‍ അപ്പോള്‍ എല്ലാ മുറികളിലും വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ ഉണ്ടായിരുന്നു. റിസോര്‍ട്ടിലേക്കുള്ള കേബിളുകള്‍ സമരക്കാര്‍ മുറിച്ചുനീക്കിയതോടെ ഇന്റര്‍നെറ്റ്, കേബിള്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.
റിസോര്‍ട്ടില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ സമരക്കാര്‍ ബലംപ്രയോഗിച്ചു പുറത്താക്കിയതോടെ മുറികളിലുണ്ടായിരുന്ന വിദേശ, സ്വദേശ സഞ്ചാരികള്‍ പുറത്തേക്കുപോകാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ഇവരെയും വിരട്ടി അകത്തേക്കോടിച്ചു. രാവിലെ ഏഴിന് ആരംഭിച്ച ഉപരോധം ഹോട്ടലുടമകളുമായി ചര്‍ച്ചനടത്തി അവസാനിച്ചത് വൈകിട്ട് മൂന്നിനാണ്. അതുവരെ ഭക്ഷണം പോലും കിട്ടാതെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുപതോളം പേര്‍ റിസോര്‍ട്ടില്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha
























