നാളെ സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബന്ദ്

ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ ബുധനാഴ്ച സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബന്ദ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഒരുമാനദണ്ഡവുമില്ലാതെ 50 ശതമാനം വരെ പ്രീമിയം വര്‍ധിപ്പിച്ചത് ഇന്‍ഷുറന്‍സ് കമ്പനികളെയും സ്വകാര്യ പണമിടപാട് കോര്‍പറേറ്റ് സ്ഥാപനങ്ങളെയും സഹായിക്കുന്നതും വാഹന ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതുമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.
ബുധനാഴ്ച ഇന്‍ഷുറന്‍സ് ഓഫിസുകളില്‍ പ്രീമിയം അടക്കാതെ ജനങ്ങളും തൊഴിലാളികളും സഹകരിക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha
























