കൃഷ്ണനുണ്ണിക്ക്‌നീതി ലഭിക്കുമോ..? സദാചാര പൊലീസിങ്ങ് മരണത്തില്‍ കലാശിച്ചെന്ന് ആരോപണം

കൊച്ചുവേളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണനുണ്ണിയുടെ മരണത്തിന് പിന്നില്‍ ദുരൂഹത തുടരുന്നു. മാര്‍ച്ച് 31ാം തീയതി രാവിലെയാണ് വട്ടിയൂര്‍കാവ് തിട്ടമംഗലം സ്വദേശി കൃഷ്ണനുണ്ണി എല്‍ പ്രതാപിനെ (19) മരിച്ച നിലയില്‍ കണ്ടെത്തിയത്. വഴിച്ചാല്‍ ഇമ്മാനുവല്‍ കോളേജില്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയതിന് തലേ ദിവസം കൃഷ്ണനുണ്ണിക്ക് മര്‍ദ്ദനമേറ്റിരുന്നതായി ആരോപണമുണ്ട്. ജസ്റ്റിസ് ഫോര്‍ കൃഷ്ണനുണ്ണി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ നടക്കുന്നുമുണ്ട്. കൃഷ്ണനുണ്ണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പറയുന്നു.
ആരോപണം ഇങ്ങനെ
മാര്‍ച്ച് 30ാം തീയതി വ്യാഴാഴ്ച്ച പെണ്‍സുഹൃത്തിനൊപ്പം കൃഷ്ണനുണ്ണി ബൈക്കില്‍ യാത്ര ചെയ്തു. ഇവരെ പെണ്‍കുട്ടിയുടെ മാതാവും ബന്ധുവും കാണുകയും ഓവര്‍ടേക്ക് ചെയ്ത് വണ്ടിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ പിതാവിനെ വിളിച്ചു വരുത്തി. ഇയാളും പങ്കുചേര്‍ന്നതോടെ കൃഷ്ണനുണ്ണിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. മര്‍ദ്ദനം 20 മിനിട്ടിലധികം നീണ്ടു. പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊണ്ടുപോകുകയും കൃഷ്ണനുണ്ണിയെ ആളുകള്‍ വീട്ടിലേക്കയക്കുകയും ചെയ്തു. എന്നാല്‍ കൃഷ്ണനുണ്ണി വീട്ടിലെത്തിയില്ല. വൈകിട്ട് ആറുമണി വരെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന കൃഷ്ണനുണ്ണിയെ പിന്നീട് കാണാതായി. കൃഷണ്നുണ്ണിയുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകകയും ചെയ്തു. പിറ്റേ ദിവസം രാവിലെയോടെ മകന്‍ കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ചുകിടക്കുന്നതായി അമ്മയ്ക്ക് അറിയിപ്പ് ലഭിച്ചു. കൃഷ്ണനുണ്ണിയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കൃഷ്ണനുണ്ണി ആത്മഹത്യ ചെയ്തതല്ല. കൊല്ലപ്പെട്ടതാണ്.

കൃഷ്ണനുണ്ണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ആത്മഹത്യയാണെന്ന അനുമാനത്തിലുമാണ് പൊലീസ്. 30-ാം തീയതി വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരുമുണ്ടായ പ്രശ്നങ്ങളെപ്പറ്റി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
കേസ് അന്വേഷണം നടത്തുന്ന പേട്ട പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പാള്‍ എസ്ഐ ചന്ദ്രബോസ് പറയുന്നതിങ്ങനെ...
കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ ഒരാളുടെ മൃതദേഹം കിടക്കുന്നതായി 31-ാം തീയതി രാവിലെ എട്ടരയോടെ അറിയിപ്പ് കിട്ടിയിരുന്നു. ട്രാക്കിന് പുറത്ത് കിടക്കുകയായിരുന്ന മൃതദേഹത്തിനൊപ്പം ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ആളെ തിരിച്ചറിയാന്‍ സാധിച്ചു. മൃതദേഹത്തിന്റെ തലയുടെ പിന്‍വശത്ത് വലതുഭാഗത്തായി മുറിവുണ്ടായിരുന്നു. ഇതല്ലാതെ ശരീരത്ത് വേറെ പാടുകളോ മുറിവുകളോ ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരമുള്ള ലോഹനിര്‍മ്മിതമായ വസ്തു വേഗത്തില്‍ വന്നിടിച്ചതാണ് മരണകാരണമായി പറയുന്നത്. തലേദിവസം നാലരയോടെ കൃഷ്ണനുണ്ണിയും ഒരു പെണ്‍കുട്ടിയും ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചതിനേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായതായി സഹോദരന്‍ ആദര്‍ശ് മൊഴി നല്‍കിയിട്ടുണ്ട്. വഴയിലയില്‍ വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൃഷ്ണനുണ്ണിയെയും പെണ്‍കുട്ടിയെയും കണ്ടതിനേത്തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്നും അതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പോയ കൃഷ്ണനുണ്ണി ബൈക്കില്‍ പോകുന്നത് കണ്ടതായും ആദര്‍ശ് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 30-ാം തീയതി രാത്രി ഒമ്പത് മണിയോടടുത്ത് കൊച്ചുവേളിയിലെ ഒരു വീടിനുമുമ്പില്‍ കൃഷ്ണനുണ്ണിയുടെ ബൈക്ക് പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഒമ്പതു മണിക്ക് ശേഷം ട്രാക്കിലൂടെ കടന്നു പോയ ട്രെയിനുകളുടെ ലിസ്റ്റ് എടുത്തുകൊണ്ടിരിക്കുകയാണ്. വഴയിലയില്‍ വെച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്യും. കൃഷ്ണനുണ്ണിയുടെ ഫോണ്‍ പൊലീസ് പരിശോധനയിലാണ്.
https://www.facebook.com/Malayalivartha
























