പുതിയ ഡ്രൈവിങ് ടെസ്റ്റിന് സ്‌റ്റേ ; മേയ് 15വരെ നടപ്പാക്കരുതെന്ന് നിര്‍ദേശം

പുതിയ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഹൈക്കോടതിയുടെ സ്‌റ്റേ. അടുത്തമാസം 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം മുതല്‍ പഴയരീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പുതിയരീതി ഉടന്‍ നടപ്പാക്കരുതെന്നും പരിശീലിപ്പിയ്ക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ രീതിയനുസരിച്ച് എച്ചിന് പുറമെ റിവേഴ്‌സ് പാർക്കിംഗ്, വാഹനം കയറ്റത്ത് നിര്‍ത്താനുള്ള കഴിവ് പരിശോധിക്കുന്ന ഗ്രേഡിങ് ടെസ്റ്റ് എന്നിവയും നിര്‍ബന്ധമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























