ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ കീഴടങ്ങി

ഫോണ്‍ കെണി വിവാദത്തില്‍ ഏഴുപേര്‍ കീഴടങ്ങി. പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഹൈകോടതില്‍ ജാമ്യാപേക്ഷ നല്കിരുന്നു . എന്നാല്‍ കോടതി ഇവരെ രൂക്ഷമായി വിമര്‍ശിക്കുകയും നിയമത്തിനു വിധേയരാണ് ഇവരെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം ഇവരുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റിവയ്ക്കുകയും ചെയ്തു.
കോടതിയുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തതോടെ മംഗളം ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ കീഴടങ്ങി. റെയ്ഡ് ചെയുകയും ഫോണ്‍ സംഭാഷണവും മറ്റുരേഖകളും പിടിച്ചെടുക്കുകയും ചെയ്തു. ചാനലിന്റെ ലൈസെന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. അങ്ങനെ എല്ലാ തരത്തിലും പരിചയപെട്ട ചാനല്‍ സി ഇ ഒ യും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ആര്‍ അജിത് കുമാരന്‍ അടക്കമുള്ള ഏഴു വമ്പന്മാരും കീഴടങ്ങുകയും ചെയ്തു . ഹിറ്റ് ആകുമെന്ന് കരുതിയ മംഗളം ചാനല്‍ ഒരാഴ്ചകൊണ്ട് തകര്‍ന്നു.
https://www.facebook.com/Malayalivartha
























