ബ്രേക്കിംഗ് ന്യൂസ് നല്‍കി കീഴടങ്ങി... അത് ബ്രേക്കിംഗ് ന്യൂസാക്കാതെ മംഗളം; രക്ഷപ്പെട്ടത് സിനിമാ താരങ്ങളടക്കം നിരവധി പേര്‍

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ സി.ഇ.ഒ ഇ അജിത് കുമാര്‍ അടക്കം ഏഴു പേര്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഇവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തു വരികയാണ്. ഫോണ്‍വിളിച്ച ലേഖികയുടെ പേരുവിവരങ്ങളായിരിക്കും പ്രധാനമായും ക്രൈംബ്രാഞ്ച് സംഘം ആരായുക.
ഫോണ്‍ സംഭാഷണത്തിന്റെ യഥാര്‍ത്ഥ ടേപ്പ് കണ്ടെത്താന്‍ ചാനലില്‍ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടാമതും പരിശോധന നടത്തിയിരുന്നു. സംഭാഷണം എഡിറ്റ് ചെയ്തതെന്ന് കരുതുന്ന കമ്പ്യൂട്ടറും സെര്‍വര്‍ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. പിടിച്ചെടുത്ത ഒരു ഹാര്‍ഡ് ഡിസ്‌കില്‍ സംഭാഷണത്തിന്റെ വിവരങ്ങളില്ലായിരുന്നു. പുറമേ എഡിറ്റ് ചെയ്ത ശേഷം ചാനല്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് സംശയം.
ഞായറാഴ്ചയും അന്വേഷണ സംഘം തിരുവനന്തപുരത്തെ ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെ ചാനല്‍ ജീവനക്കാരില്‍ നിന്ന് പ്രത്യേകമായി മൊഴി രേഖപ്പെടുത്തിയിരുന്നു. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സി.ഇ.ഒ ആര്‍.അജിത്കുമാര്‍ അടക്കം പത്തുപേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്.
ശശീന്ദ്രനുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം കണ്ടെത്താനാണ് െ്രെകംബ്രാഞ്ച് ശ്രമിക്കുന്നത്. അതേസമയം ചാനലിന്റെ രജിസട്രേറേഷന്‍ സംബന്ധിച്ച രേഖകള്‍ ചില ജീവനക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറി. ഈ രേഖകളുടെ ആധികാരികതയെക്കുറിച്ച് ക്രൈംബ്രാഞ്ച് പരിശോധിക്കും. ഫോണ്‍വിളിച്ച ലേഖികയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനെ തുടര്‍ന്ന് അജ്ഞാത സ്ത്രീ എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഇവര്‍ പിടിയിലായതോടെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി നേതാക്കന്‍മാരാണ് രക്ഷപ്പെടുന്നത്. നിരവധി പേരെയാണ് ഇവര്‍ ട്രാപ്പിലാക്കിയതെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha
























