കൊട്ടിയൂര്‍ പീഡനക്കേസ് ഫാ. റോബിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധിപറയും. ഇന്നലെ അഡീഷനല്‍ ജില്ല സെഷന്‍സ് (ഒന്ന്) കോടതിയില്‍ നടന്ന വാദത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ റോബിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസന്വേഷണം പൂര്‍ത്തിയായതിനാലും നിയമപരമായ എല്ലാരേഖകളും പൊലീസിന് ലഭിച്ചതിനാലും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന് പ്രതിഭാഗവും വാദിച്ചു. തുടര്‍ന്നാണ് വിധിപറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha


























