സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് അറസ്റ്റില്‍

കൊച്ചി മേയര്‍ സൗമിനി ജയിനിനെ അപമാനിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബുധനാഴ്ച രാത്രി 10ഓടെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. തന്നെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ചെയ്‌തെന്ന് കാണിച്ച് തിങ്കളാഴ്ച മേയര്‍ സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളത്തെ സുഭാഷ് പാര്‍ക്ക് സിനിമ ചിത്രീകരണത്തിന് വിട്ടുനല്‍കണമെന്ന് ജൂഡ് ആവശ്യപ്പെട്ടത് മേയര്‍ നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കൗണ്‍സില്‍ തീരുമാനപ്രകാരം പാര്‍ക്ക് ചിത്രീകരണത്തിന് വിട്ടുനല്‍കാനാവില്ലെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ സംവിധായകന്‍ മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് കേസ്. ശനിയാഴ്ചയായിരുന്നു സംഭവം.
തുടര്‍ന്ന്, മേയര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. താന്‍ സ്ത്രീയായതുകൊണ്ടാണ് സംവിധായകന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും പുരുഷനായിരുന്നെങ്കില്‍ ധൈര്യപ്പെടില്ലെന്നും മേയര്‍ പറഞ്ഞു. എന്നാല്‍, താന്‍ മേയറെ അപമാനിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജൂഡ് ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha


























