ജിഷ്ണുവിന്റെ സഹോദരിയും നിരാഹാരസമരം തുടങ്ങി, അച്ഛനും അമ്മയും തിരിച്ചെത്തും വരെ നിരാഹാരമെന്ന് അവിഷ്ണ

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാരസമരം തുടങ്ങി. അച്ഛനും അമ്മയും മടങ്ങിവരും വരെ സമരമെന്നാണ് അവിഷ്ണയുടെ നിലപാട്. അച്ഛനും അമ്മയും തിരുവനന്തപുരത്തായതിനാല്‍ അവിഷ്ണ ഇപ്പോള്‍ മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് നിരാഹാരസമരം.
അമ്മയെയും ബന്ധുക്കളെയും അക്രമിച്ച പോലീസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ് ഈ ഉല്‍സാഹം കാണിക്കാത്തതെന്നും ജിഷ്ണുവിന്റെ സഹോദരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























