ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു മാധ്യമപ്രവര്‍ത്തകയുടെ മൊഴി

മന്ത്രിയായിരിക്കുമ്പോള്‍ എ.കെ. ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു മാധ്യമപ്രവര്‍ത്തകയുടെ മൊഴി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി.
ആദ്യം മന്ത്രിയുടെ ഒരു അഭിമുഖം തയ്യാറാക്കിയിരുന്നു. പിന്നീടു കെ.എസ്.ആര്‍.ടി.സിയിലെ ചില പദ്ധതികളെക്കുറിച്ച് അറിയാന്‍ മന്ത്രിയുടെ അനുമതി തേടി. ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച.
വളരെ മോശമായി, അശ്ലീലം കലര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. ശ്രീലങ്കയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിക്കൊപ്പം വിദേശയാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെ ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. അവിടെനിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയാണു ചെയ്തത്. ഇക്കാര്യം ചാനല്‍ മേധാവിയെ അറിയിച്ചു.
താന്‍ പരാതിപ്പെടുമെന്നറിഞ്ഞതോടെ ശശീന്ദ്രന്‍ മാപ്പു പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ഒന്നിലധികം ഫോണ്‍ നമ്പറുകളില്‍നിന്നു ശശീന്ദ്രന്‍ ബന്ധപ്പെട്ടിരുന്നു. വിളിക്കരുതെന്നു പറഞ്ഞെങ്കിലും വീണ്ടും ശല്യപ്പെടുത്തി.
ഇതേത്തുടര്‍ന്നാണു സംഭാഷണം ശബ്ദരേഖയായി രേഖപ്പെടുത്തിയതെന്നും മാധ്യമപ്രവര്‍ത്തക മൊഴി നല്‍കി.
https://www.facebook.com/Malayalivartha



























