ലഹരിയില്‍ യുവാവ് സ്വന്തം വീടിനു പാതിരാത്രി തീയിട്ടു; മാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം ഒന്‍പതു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലഹരിയില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് സ്വന്തം വീടിനു തീയിട്ടു. മാതാപിതാക്കള്‍ ഉള്‍പ്പടെ ഒന്‍പതു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാന്തല്ലൂര്‍ ടൗണില്‍ താമസിക്കുന്ന വേളാങ്കണ്ണിയാണ് കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീടിനു തീയിട്ടത്.
ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ അഗ്‌നിക്കിരയായി പൊട്ടിത്തെറിച്ച് സമീപവീടുകളുടെ മുകളില്‍ വീണെങ്കിലും അയല്‍വാസികളുടെ അവസേരാചിത ഇടപെടലിനെത്തുടര്‍ന്നു തീ മറ്റിടങ്ങളിലേക്കു പടര്‍ന്നില്ല. സംഭവം നടക്കുമ്പോള്‍ വേളാങ്കണ്ണിയുടെ മാതാപിതാക്കളായ ഡേവിഡും സരസ്വതിയും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ ഒന്‍പതുപേര്‍ വീടിനുള്ളിലുണ്ടായിരുന്നു.ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായത് വന്‍ദുരന്തം ഒഴിവാക്കി.
അഗ്‌നിബാധയില്‍ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി.
തുടര്‍ന്ന് പ്രദേശവാസികളും പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ ഈയാവശ്യം ഉന്നയിച്ച് മറയൂര്‍ പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha



























