കേരളത്തില്‍ പശുക്കളെ കൊല്ലാന്‍ ആരെയും അനുവദിക്കില്ല: കെ. സുരേന്ദ്രന്‍

കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. സ്വകാര്യ ചാനലിലെ പരുപാടിയിലാണ് പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്.
അതേസമയം മലപ്പുറം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെങ്ങളൂം ബീഫ് ലഭ്യമാക്കുമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയ്‌ക്കെതിരെ ശിവസേനയും രംഗത്തു വന്നിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു
https://www.facebook.com/Malayalivartha



























