വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു; ആറുപേര്‍ കസ്റ്റഡിയില്‍

ചേര്‍ത്തല വയലാറില്‍ മര്‍ദനമേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. പട്ടണക്കാട് സ്വദേശി അനന്തുവാണ് മരിച്ചത്. അനന്തുവിന്റെ സഹപാഠികള്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയലാറിലെ ക്ഷേത്രോല്‍സവത്തിനിടെ ഇന്നലെ രാത്രിയാണ് മര്‍ദനമേറ്റത്.
സംഭവത്തെ തുടര്‍ന്ന് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിലുണ്ടായ ഈ സംഘര്‍ഷങ്ങള്‍ ഇന്നലെ പൊലീസ് ഇടപെട്ട് സംസാരിച്ച് പരിഹരിച്ചതാണ്. പൊലീസ് സ്‌റ്റേഷനില്‍ തന്നെയായിരുന്നു ഈ മധ്യസ്ഥ ചര്‍ച്ചയും. എന്നാല്‍ ഇന്നലെ വൈകിട്ട് വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഉത്സവപ്പറമ്പില്‍ വെച്ചായിരുന്നു സംഘര്‍ഷം. ക്രൂര മര്‍ദനമാണ് അനന്തുവിന് ഏറ്റത്. മര്‍ദനമേറ്റ് ശരീരമാകെ മുറിവുകളുമായാണ് അനന്തുവിനെ ആശുപത്രിയിലെത്തിച്ചത്.
കസ്റ്റഡിയിലെടുത്ത പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ചേര്‍ത്തല പൊലീസ് സ്‌റ്റേഷനിലാണ് പ്രതികളിപ്പോളുള്ളത്. സംഘര്‍ഷത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രണയവൈരാഗ്യവും ഉള്ളതായി പറയപ്പെടുന്നു.
https://www.facebook.com/Malayalivartha



























