ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും എതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് യുഡിഎഫ് മാര്‍ച്ച്

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും എതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പോലീസിനും മുഖ്യമന്ത്രിക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് ഹസന്‍ നടത്തിയത്. പോലീസ് ആസ്ഥാനത്ത് നീതി തേടിയെത്തിയ അമ്മയെ മര്‍ദ്ദിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ പോലീസ് വകുപ്പ് എങ്കിലും ഒഴിയാനുള്ള ധാര്‍മിക മര്യാദ കാണിക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. സ്വന്തം മകന്‍ നഷ്ടമായ അമ്മയ്ക്ക് നീതികിട്ടും വരെ യുഡിഎഫ് സമര രംഗത്തുണ്ടാകും.
പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. അദ്ദേഹം പോലീസ് വകുപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കുന്നതായിരിക്കും നല്ലത്. പോലീസിന്റെ ഇത്തരം കിരാത നടപടികള്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്നും മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടി നേതാവായ വി.എസ്.അച്യുതാനന്ദന് പോലും പോലീസിനെ വിശ്വാസമില്ലെന്നും ഹസന്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha



























